അക്വേറിയത്തിലെ മീനുകള്‍ പെട്ടെന്ന് ചാകുന്നുണ്ടോ? കാരണങ്ങളിതാവാം

വെബ് ഡെസ്ക്

അക്വേറിയത്തിലെ മീനുകള്‍ പെട്ടെന്നു ചത്തുപോകുന്നത് ഇത്തരം ഹോബിയുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ്

അതിനുള്ള പ്രധാന കാരണങ്ങളെന്താണെന്ന് പരിശോധിക്കാം

അക്വേറിയം സൈക്ലിങ് ചെയ്യുക

അക്വേറിയത്തിൽ മത്സ്യങ്ങളിടുന്നതിന് മുമ്പ് അഞ്ച് മുതൽ ഏഴ് ദിവസം വരെ വൃത്തിയാക്കണം

അമിതമായി ഭക്ഷണം നൽകരുത്

മത്സ്യത്തിനു കഴിക്കാൻ പറ്റുന്ന ഭക്ഷണം മാത്രമേ നൽകാൻ പാടുള്ളു. അമിത ഭക്ഷണം മത്സ്യത്തെ ദോഷകരമായി ബാധിക്കുന്നു

അനുയോജ്യമായ താപനില ക്രമീകരിക്കണം

മീനുകളുടെ ആരോഗ്യത്തിന് അനുകൂലമായ താപനില ക്രമീകരിക്കുക

പമ്പും ഫിൽട്ടറും ക്രമീകരിക്കുക

അക്വേറിയത്തിലെ വെള്ളം ശുദ്ധവും വായു സഞ്ചാരവുമുള്ളതാക്കുന്നതിന് പമ്പും ഫിൽട്ടറും ക്രമീകരിക്കണം

മത്സ്യങ്ങളുടെ രോഗലക്ഷണങ്ങൾ പരിശോധിക്കുക

മത്സ്യങ്ങൾക്ക് അണുബാധ, ചിറകുകൾ ചീഞ്ഞളിയുക, പുള്ളി മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് മത്സ്യങ്ങളിലേക്കു പടരാതെ ശ്രദ്ധിക്കുക