വെബ് ഡെസ്ക്
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം രക്ഷിതാക്കളുടെ സമീപനത്തെ ആശ്രയിച്ചാണ് കൂടുതലും. കുട്ടിക്കാലത്ത് നേരിടുന്ന മോശം അനുഭവങ്ങള്‍ ജീവിതത്തിലുടനീളം ട്രോമയായി ബാക്കിയാകുകയും ചെയ്യും
ചെറുപ്രായത്തില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ പെരുമാറ്റം മൂലം മാനസികാഘാതം ഉണ്ടാക്കിനിടയുള്ള ചില സംഭവങ്ങള്‍ പരിശോധിക്കാം
അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നത്, അമിത ദേഷ്യപ്പെടല്‍, മാനിസകവും ശാരീരകവുമായ ഉപദ്രവം എന്നിവ കുട്ടികള്‍ക്ക് മാനസികാഘാതം ഉണ്ടാകുന്നതിനിടയാക്കും
മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകള്‍ കണ്ട് വളരുന്നത്
മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അമിത സംരക്ഷണം കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കുന്നതിലും പ്രവർത്തിക്കുന്നതിലും നിന്ന് തടയും.
കുട്ടികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കാതെ അവഗണിക്കുന്ന സമീപനം
കുട്ടികള്‍ക്ക് വൈകാരിക പിന്തുണ മാതാപിതാക്കളില്‍ ആവശ്യമായ സമയങ്ങളുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ പിന്തുണ ലഭിച്ചില്ലെങ്കില്‍ ഉത്കണ്ഠയുണ്ടാകും