അവധിക്കാലമല്ലേ; വീട്ടിലിരുന്ന് മഴ കണ്ട് കഴിക്കാം മധുരമൂറും ക്രീം മാംഗോ ചിയ പുഡ്ഡിങ്

വെബ് ഡെസ്ക്

മാമ്പഴം ധാരാളം ലഭിക്കുന്ന സീസണാണിപ്പോള്‍

അവധിക്കാലമായതിനാല്‍ മാമ്പഴം കൊണ്ടു നിരവധി ഡിസേര്‍ട്ടുകള്‍ നമുക്ക് ഉണ്ടാക്കാം

വീട്ടില്‍ തന്നെയുണ്ടാക്കാന്‍ സാധിക്കുന്ന ആരോഗ്യകരവും രുചികരവുമായ ക്രീം മാംഗോ ചിയ പുഡ്ഡിങ് പരിചയപ്പെടാം

ചേരുവകള്‍

രണ്ട് ഇടത്തരം പഴുത്ത മാങ്ങ, ഒന്നരക്കപ്പ് തേങ്ങാപ്പാല്‍, മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍, നാല് ടേബിള്‍ സ്പൂണ്‍ ചിയ വിത്തുകള്‍, കാൽ ടീസ്പൂണ്‍ കറുവപ്പട്ട, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം

തയ്യാറാക്കുന്ന വിധം

മാമ്പഴം കഴുകി തൊലി കളയുക. ശേഷം ചെറിയ കഷണങ്ങളാക്കി വെള്ളം ചേര്‍ക്കാതെ നന്നായി ഉടച്ചെടുക്കുക

ഒരു ബൗള്‍ എടുത്ത് ചിയ വിത്ത്, ചെറുചൂടുള്ള തേങ്ങാപ്പാല്‍, തേന്‍, ഒരു കറുവപ്പട്ട എന്നിവ മിക്‌സ് ചെയ്യുക. ഇത് രാത്രി മുഴുവന്‍ കുതിര്‍ത്തുവെക്കുക

രാവിലെ നേരത്തെ തയ്യാറാക്കിവെച്ച മാമ്പഴത്തിന്റെ സത്ത് ഒഴിച്ച് മിക്‌സ് ചെയ്യുക

തണുത്ത മാംഗോ ചിയ പുഡ്ഡിങ് ഒരു ബൗളില്‍ കുറച്ചെടുത്ത് മാമ്പഴ കഷണങ്ങളും ബദാമും ചേര്‍ക്കുക. വീണ്ടും ഇതേ രീതിയില്‍ ആവര്‍ത്തിക്കുക. ഇത്തരത്തില്‍ അടുക്കുകളായി തയ്യാറാക്കുക

ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് കഴിക്കാം