സൗഹൃദങ്ങളിലെ ഈ റെഡ് ഫ്ലാഗുകൾ അവഗണിക്കരുത് !

വെബ് ഡെസ്ക്

ആരോഗ്യകരമായ വ്യക്തി ബന്ധങ്ങളാണ് നമുക്കെപ്പോഴും ഉണ്ടാകേണ്ടത്. സാമൂഹ്യ ബന്ധങ്ങളും അതിന്റെ വളർച്ചയും നമ്മുടെ മാനസികാരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്

അതിനാൽ വ്യക്തിപരമായ നമ്മുടെ വളർച്ചക്കും സന്തോഷത്തിനും ചുറ്റുമുള്ള സൗഹൃദങ്ങൾ അനാരോഗ്യകരമാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. ചില പെരുമാറ്റങ്ങളും ഘടകങ്ങളും ടോക്സിക് സൗഹൃദങ്ങളെ മനസിലാക്കാൻ നമ്മെ സഹായിക്കുന്നു.

അതിനാൽ സൗഹൃദങ്ങളിലെ ഈ റെഡ് ഫ്ലാഗുകൾ അവഗണിക്കരുത്

നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ കൂടെ ഉണ്ടാകാത്ത സൗഹൃദങ്ങൾ റെഡ് ഫ്ലാഗുകൾ ആണ്. പ്രയാസകരമായ സമയത്ത് വൈകാരിക പിന്തുണയും കരുണയും സഹാനുഭൂതിയും കരുതലും നൽകാൻ സുഹൃത്ത് കൂടെയില്ലെങ്കിൽ ആ സൗഹൃദം ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങളെ ആസക്തികൾക്ക് അടിമപ്പെടുത്തുന്ന സൗഹൃദങ്ങളിൽ നിന്ന് വിട്ട് നിൽക്കണം. തെറ്റായ ശീലങ്ങളിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.

നിങ്ങളെ കേൾക്കാൻ തയ്യാറാകാത്ത സുഹൃത്തുക്കളെ അകറ്റി നിർത്താം. കൃത്യമായി നിങ്ങളെ മനസിലാക്കാൻ സാധിക്കാത്ത, നിങ്ങളെ ഇകഴ്ത്തി കാണുന്ന സൗഹൃദങ്ങൾ മാനസികാരോഗ്യത്തിന് നല്ലതല്ല.

നിങ്ങളെ വളരാൻ അനുവദിക്കാത്ത സൗഹൃദങ്ങളാണ് ഏറ്റവും വലിയ റെഡ് ഫ്ലാഗുകൾ. നിങ്ങളുടെ വിജയങ്ങളിൽ സന്തോഷിക്കാത്ത, നിങ്ങളെ പ്രോത്സാഹിപ്പിക്കാത്ത സൗഹൃദങ്ങളെ മറക്കുന്നതാണ് നല്ലത്

സുഹൃത്തുക്കളുമായി അനാവശ്യകാര്യങ്ങൾ മാത്രമാണ് സംസാരിക്കുന്നതെങ്കിൽ ആ സൗഹൃദം നിങ്ങൾക്ക് യാതൊരു നേട്ടവും സമ്മാനിക്കുന്നില്ല. പകരം വ്യക്തിഗത വളർച്ച ഉണ്ടാകണമെന്ന് നിങ്ങൾക്ക് തോന്നിപ്പിക്കുന്ന തരത്തിലുള്ള സൗഹൃദങ്ങളെ ഉണ്ടാക്കുക