ബന്ധങ്ങളിലെ ഈ റെഡ് ഫ്ലാഗുകൾ അവഗണിക്കരുത്

വെബ് ഡെസ്ക്

സന്തോഷമുള്ള ജീവിതത്തിൽ നല്ല ആരോഗ്യകരമായ ബന്ധങ്ങൾ അത്യാവശ്യമാണ്. പ്രണയ ബന്ധങ്ങൾ മാത്രമല്ല, സൗഹൃദങ്ങളും നല്ല ആരോഗ്യകരമാകണം.

പലപ്പോഴും നമ്മളോട് വളരെ സ്നേഹത്തോടെ അടുത്ത് പെരുമാറുന്ന പലരുടെയും മോശം സ്വഭാവങ്ങൾ നമ്മൾ മുഖ വിലക്കെടുക്കാറില്ല. എന്നാൽ സ്നേഹ ബന്ധങ്ങളിലെ ഇത്തരം തെറ്റായ ശീലങ്ങൾ പിന്നീട് ബന്ധത്തെ വളരെ മോശമായി ബാധിക്കും.

അതിനാൽ ബന്ധങ്ങളിലെ ഈ റെഡ് ഫ്ലാഗുകൾ ഒരിക്കലും അവഗണിക്കരുത്

കൃത്യമായ ആശയ വിനിമയം ഇല്ലാതിരിക്കുക : കൃത്യമായി നിങ്ങളോട് ആശയവിനിമയം നടത്താതിരിക്കുന്നത് ഒരു റെഡ് ഫ്ലാഗ് ആണ്. നല്ല തോതിൽ പരസ്പര ധാരണകൾ ഉണ്ടായാലേ ബന്ധം നന്നായി മുന്നോട്ട് പോവുകയുള്ളു

നിങ്ങളെ നിയന്ത്രിക്കുന്നു : നമ്മൾ ഒരു സ്വതന്ത്രമായ വ്യക്തി ആണ്. ഏതെങ്കിലും തരത്തിൽ നമ്മുടെ ശീലങ്ങളോ ഇഷ്ടങ്ങളോ പെരുമാറ്റങ്ങളോ മറ്റൊരാൾ നിയന്ത്രിക്കുന്നുണ്ടെങ്കിൽ അത് തിരിച്ചറിയേണ്ടതാണ്. ഇത് അനാരോഗ്യകരമായ ബന്ധമാണ്

നിങ്ങളുടെ വ്യക്തിപരമായ അതിരുകളെ മാനിക്കാതിരിക്കുക : ഇത്തരം അതിരുകളെ അവഗണിക്കുകയോ അനാദരവ് കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. പരസ്പര ബഹുമാനമില്ലാതെ ഒരു ബന്ധവും മുന്നോട്ട് പോവുകയില്ല

നിരന്തരമായ വിമർശനങ്ങൾ : നിരന്തരമായ പരുഷമായ വിമർശനങ്ങൾ ബന്ധത്തിന്റെ വൈകാരിക ആരോഗ്യത്തെ ബാധിക്കുകയും നമ്മുടെ നമ്മുടെ ആത്മവിശ്വാസത്തെ തകർക്കുകയും ചെയ്യുന്നു

അനിയന്ത്രിതമായ ദേഷ്യം : തുടർച്ചയായി ഇത്തരം പൊട്ടി തെറികൾ ഉണ്ടാകുമ്പോൾ അത് പല സംഘർഷങ്ങളിലേക്കും നയിക്കുന്നു. ചർച്ച ചെയ്യപ്പെടാത്ത അടിസ്ഥാന പ്രശനങ്ങൾക്കും ബന്ധങ്ങളെ ഉലക്കാൻ സാധിക്കുന്നു

വിശ്വാസമില്ലായ്മ : പരസ്പര വിശ്വാസമാണ് ഏത് ബന്ധത്തിന്റെയും അടിസ്ഥാനം. വിശ്വാസമില്ലായ്മ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ബന്ധത്തിന്റെ അടിത്തറ നശിപ്പിക്കുന്നു

ഒറ്റപ്പെടുത്തൽ : നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുന്നത് പങ്കാളി നിരുത്സാഹപ്പെടുത്തുകയോ സജീവമായി തടയുകയോ ചെയ്യുന്നുണ്ടോ ? വലിയൊരു റെഡ്ഫ്ലാഗ്‌ ആണത്.

ബന്ധങ്ങളിൽ ഒരാൾക്ക് മറ്റൊരാളുടെ മേൽ നിയന്ത്രണം ഉണ്ടെങ്കിൽ അത് നിങ്ങളുടെ മാനസികാരോഗ്യത്തെ തകർക്കുകയും പങ്കാളി നിങ്ങളെ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു