കറിയില്‍ ഉപ്പ് കൂടിയോ ? പരിഹാരമുണ്ട്

വെബ് ഡെസ്ക്

രുചിയുള്ള ആഹാരം ഉണ്ടാക്കുകയെന്നത് ഇത്തിരി പണിപ്പെട്ട കാര്യം തന്നെയാണ്. എന്നാല്‍ സമയമെടുത്തുണ്ടാക്കിയ ഭക്ഷണത്തില്‍ ഇത്തിരി ഉപ്പ് കൂടിപോയാലോ. അധ്വാനമെല്ലാം പാഴാകും.

ഉപ്പ് പണിപറ്റിച്ചാലും അത് ഞൊടിയിടയില്‍ പരിഹരിക്കാന്‍ വഴിയുണ്ട്

ഈ സിംപിള്‍, ഈസി ടിപ്‌സ് ഒന്ന് ചെയ്ത് നോക്കൂ

മാവ് കുഴച്ച് ഉരുളകളാക്കി വയ്ക്കുക. ശേഷം ഉപ്പ് ഏറെയായ കറിയിലേക്ക് ഈ ഉരുളകള്‍ ഇട്ടുകൊടുക്കുക. കറിയിലെ അധികമായുള്ള ഉപ്പ് ഈ ഉരുളകള്‍ ആഗിരണം ചെയ്തോളും

പരിഹാരമായി തേങ്ങാപാലും ഉപയോഗിക്കാം. കറിയില്‍ അല്‍പ്പം തേങ്ങാപാല്‍ ഉപയോഗിച്ചാല്‍ ഉപ്പിന്റെ അളവ് ബാലന്‍സ് ചെയ്യാം. രുചിയുമേറും.

എല്ലാ കറിയിലും ഉപയോഗിക്കാനാകില്ലെങ്കിലും തൈര് ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ മികച്ചതാണ്

കറിയില്‍ ഉപ്പ് അധികമായെന്ന് മനസിലായാല്‍ അതിലേക്ക് ഉരുളക്കിഴങ്ങ് മുറിച്ചിട്ട് ഉപയോഗിക്കാം. തിളയ്ക്കുന്ന കറിയിലേക്ക് 20 മിനിറ്റ് വരെ ഉരുളക്കിഴങ്ങ് ഇട്ടുവയ്ക്കാം. ഇഷ്ടാനുസരണം കിഴങ്ങുകള്‍ എടുത്ത് മാറ്റാം.

ഉപ്പ് കൂടിയ കറിയില്‍ ഇത്തിരി ഫ്രഷ് ക്രീം ഇട്ടാലും ഉപ്പ് കുറയ്ക്കാം. കറിയിലെ ഉപ്പ് കുറച്ച് നല്ല രുചി നല്‍കാനും ഇത് സഹായിക്കും

അവസാന ശ്രമമെന്നോണം അല്‍പം ചൂട് വെള്ളം ഒഴിച്ചുനോക്കാവുന്നതുമാണ്