ഹൈക്കിങ്ങിന് ഒരുങ്ങുകയാണോ? ഇക്കാര്യങ്ങൾ ഓർത്തിരുന്നോളൂ

വെബ് ഡെസ്ക്

ഹൈക്കിങ് ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ ഹൈക്കിങ്ങിനായി ഒരുങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

നല്ല തയ്യാറെടുപ്പ് വേണം. ആവശ്യത്തിന് വെള്ളം, ലഘുഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ കയ്യിൽ കരുതുക. ഹൈക്കിങ്ങിന് മുൻപായി കാലാവസ്ഥ പരിശോധിക്കുക

വന്യജീവികളെ ശ്രദ്ധിക്കുക. മൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന്, അവയുടെ സ്വാഭാവിക ചലനങ്ങളെ ശല്യപ്പെടുത്താതിരിക്കുക. മൃഗങ്ങളെ ദൂരെ മാറിനിന്ന് നിരീക്ഷിക്കാം. അവയ്ക്ക് ഭക്ഷണം നൽകാതിരിക്കാനും ശ്രദ്ധിക്കണം

പ്രകൃതിയിലൂടെ സഞ്ചരിക്കുമ്പോൾ ശബ്ദം കുറയ്ക്കുക. വന്യജീവികളെയും മറ്റു യാത്രക്കാരെയും ശല്യപ്പെടുത്തിരിക്കാനാണ് ഇത്. പ്രകൃതിയുടെ ശാന്തതയെ വിലമതിക്കുക

അതിലോല ആവാസവ്യവസ്ഥകളിൽ പുതിയ പാതകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കി അടയാളപ്പെടുത്തിയ പാതകളിലൂടെ മാത്രം സഞ്ചരിക്കുക. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനാണിത്

ഹൈക്കിങ്ങിന് ഒരുങ്ങുകയാണെങ്കിൽ സുരക്ഷിതമായ യാത്രക്കായുള്ള അറിവുകൾ നേടുക. യാത്രയുടെ മുന്നൊരുക്കങ്ങൾക്കൊപ്പം ഇതും ചെയ്യുക

ഹൈക്കിങ് പാതകളുടെ ശുചിത്വം നിലനിർത്താനും വന്യജീവികളെ സംരക്ഷിക്കാനുമായി നിങ്ങൾ പോകുന്ന വഴി വൃത്തികേടാക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെയ്സ്റ്റുകൾ പരമാവധി ചവറ്റുകുട്ടയിൽ നിക്ഷേപിക്കുക

ഒപ്പം സഞ്ചരിക്കുന്നവരെയും വഴിയിൽ വെച്ച് കണ്ടുമുട്ടുന്നവരെയും കൂടി യാത്രയിൽ നിങ്ങൾ പരിഗണിക്കേണണ്ടതുണ്ട്. വഴി തടസപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക