വെബ് ഡെസ്ക്
ഏറെ പ്രതീക്ഷകളോടെ ഉണ്ടാക്കുന്ന കറികളില്‍ എരിവോ ഉപ്പോ കൂടിയാല്‍ എന്ത് ചെയ്യും. ഭക്ഷണത്തിന്റെ രുചിയെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും ഉപ്പിന്റെ സാന്നിധ്യം ബാധിക്കും
കറികളില്‍ ഉപ്പോ, എരിവോ മസാലയോ കൂടിയാല്‍ ആശങ്കപ്പെടേണ്ടതില്ല. ചെറിയ ചില പൊടിക്കൈകളാല്‍ നമുക്ക് പരിഹാരം കാണാനാകും.
കറികളുടെ ഗ്രേവിയില്‍ ഉപ്പ് അധികമായാല്‍ അല്‍പം ഗോതമ്പ് മാവ് മതി പരിഹാരം കാണാന്‍. ഗോതമ്പുമാവ് കുഴച്ച് ഒന്നോ രണ്ടോ ഉരുളകളാക്കി കറിയിലിട്ടു തിളപ്പിക്കാം. വിളമ്പുന്നതിനു മുന്‍പ് ഈ ഉരുളകളെടുത്തു മാറ്റിയാല്‍ ഉപ്പിന്റെ അംശം കുറഞ്ഞതായി കാണാം
റൊട്ടിയുണ്ടെങ്കില്‍ കറികളിലെ എണ്ണയും മസാലയും നിയന്ത്രിക്കാം. റൊട്ടിക്കഷണം അല്‍പം വെള്ളത്തില്‍ കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിലിട്ടാല്‍ മാത്രം മതി.
തൈര്, തേങ്ങാപ്പാല്‍, ഫ്രഷ് ക്രീം എന്നിവ ചേര്‍ത്തും കറിയുടെ ഉപ്പും എരിവും കുറയ്ക്കാവുന്നതാണ്. വിഭവത്തിന്റെ രുചിക്കൂട്ട് ശ്രദ്ധിക്കണം എന്ന് മാത്രം
തക്കാളി , നാരാങ്ങാനീര്, വിനാഗിരി എന്നിവ ഉപ്പു രസം കുറയ്ക്കും.
കറികളില്‍ വെള്ളം കൂടിയെന്ന് തോന്നിയാല്‍ അല്‍പം റൊട്ടിപ്പൊടി ചേര്‍ത്ത് തിളപ്പിച്ചാമതി.