ചര്‍മത്തിലെ രോമ വളര്‍ച്ച തടയാം; വീട്ടില്‍ തന്നെ തയ്യാറാക്കാം സ്‌ക്രബുകള്‍

വെബ് ഡെസ്ക്

പലരും അനുഭവിക്കുന്ന പ്രശ്നമാണ് ചര്‍മത്തിലെ, പ്രത്യേകിച്ച് മുഖത്തെ രോമ വളര്‍ച്ച. ഇത് തടയുന്നതിന് ചില സ്ക്രബുകള്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാം.

ഷുഗര്‍ സ്‌ക്രബ്

ഡെഡ് സെല്ലുകള്‍ നീക്കം ചെയ്ത് ചര്‍മത്തിന് തിളക്കം കൂട്ടുന്നു, രോമ വളര്‍ച്ച കുറയ്ക്കുന്നു.

കോഫി സ്‌ക്രബ്

മിക്ക സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളിലെയും പ്രധാനിയാണ് കാപ്പിപൊടി. എക്‌സോഫോളിയേറ്റിങ് സ്‌ക്രബായി ഉപയോഗിക്കാവുന്ന ഒന്നാണ് കോഫി സ്‌ക്രബ്.

ഓട്‌സ് സ്‌ക്രബ്

സെന്‍സിറ്റീവ് ചര്‍മം ഉള്ളവര്‍ക്ക് ഓട്‌സ് മികച്ച മാര്‍ഗമാണ് . ക്രീം സ്‌ക്രബ് ഉണ്ടാക്കാന്‍ തൈരിലോ പാലിലോ കലര്‍ത്തി കുതിര്‍ത്ത് ഉപയോഗിക്കുക

പിങ്ക് ഉപ്പ്

പിങ്ക് ഉപ്പ് അഥവാ ഇന്തുപ്പ് എണ്ണയില്‍ കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും

അരിപ്പൊടി

വെള്ളത്തിലോ തൈരിലോ അരിപ്പൊടി കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നത് രോമ വളർച്ച തടയാൻ സഹായിക്കും

തേന്‍ ബ്രൗണ്‍ -ഷുഗര്‍ സ്‌ക്രബ്

തേനില്‍ അടങ്ങിയ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ചര്‍മത്തെ മോയിസ്ച്ചറൈസ് ചെയ്യുന്നു. തേനും ബ്രൗണ്‍ -ഷുഗറും മിശ്രിതമാക്കി ഉപയോഗിക്കുന്നത് ചർമത്തിന് തിളക്കം നല്‍കുന്നതിനൊപ്പം രോമവളർച്ചയും തടയും.

യോഗര്‍ട്ട് -ബദാം സ്‌ക്രബ്

ബദാം പൊടിച്ച് തൈരില്‍ കലര്‍ത്തി പുരട്ടുന്നത് രോമ വളര്‍ച്ച തടയും

പപ്പായ, പൈനാപ്പിള്‍ തുടങ്ങിയ സ്‌ക്രബ് ഉപയോഗിച്ചും രോമ വളര്‍ച്ച തടയാം

നാരങ്ങ നീര് സ്ക്രബ്​

പഞ്ചസാര, 1 നാരങ്ങയുടെ നീര്, രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ എന്നിവ യോചിപ്പിച്ചാണ് ഈ സ്ക്രബ് ഉണ്ടാക്കുന്നത്. ഇതും രോമ വളർച്ച നിയന്ത്രിക്കും.