വെബ് ഡെസ്ക്
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് സ്വയം പരിചരണം വളരെ അത്യാവശ്യമുള്ള സംഗതിയാണ്. എന്നാൽ പലപ്പോഴും തിരക്കുകൾ കൊണ്ടും മറ്റ് ഉത്തരവാദിത്വങ്ങൾ കൊണ്ടും അതു സാധിക്കാറില്ല
സ്വയം പരിചരണത്തിന് മുൻഗണന നൽകുന്നതg നിങ്ങളുടെ ഉൽപ്പാദനക്ഷമത, മാനസികാരോഗ്യം, ജീവിതനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് സഹായിക്കുന്നു. തിരക്കുള്ള പ്രൊഫഷണലുകൾക്ക് അനുയോജ്യമായ ആറ് സ്വയം പരിചരണ രീതികൾ ഇതാ
പ്രഭാത ദിനചര്യ ഉണ്ടാക്കാം
മെഡിറ്റേഷൻ, വ്യായാമം, ജേർണലിങ്, പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്താം. ദിവസം മുഴുവൻ പോസിറ്റീവ് ടോൺ നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു. ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താനും ഇത് സഹായിക്കുന്നു
ചെറിയ ചെറിയ ഇടവേളകൾ എടുക്കാം
ഒന്ന് ഫ്രഷാവാനും നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും പരിശോധിക്കാനും ചെറിയ ചെറിയ ഇടവേളകളെടുക്കാം. ശ്വസന വ്യായാമങ്ങളോ ചെറിയ നടത്താമോ വിശ്രമമോ മാനസിക സമ്മർദം ലഘൂകരിക്കാൻ സഹായിക്കും
അതിരുകൾ നിശ്ചയിക്കുക, ഇല്ലെന്ന് പറയാൻ പഠിക്കുക
തിരക്കുള്ള പ്രൊഫഷണലെന്ന നിലയിൽ, നിങ്ങളുടെ സമയവും ഊർജവും സംരക്ഷിക്കുന്നതിന് അതിരുകൾ സജ്ജീകരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മുൻഗണനകളുമായോ മൂല്യങ്ങളുമായോ പൊരുത്തപ്പെടാത്ത പ്രതിബദ്ധതകളോട് നോ പറയാൻ പഠിക്കുക. ആവശ്യമുള്ളപ്പോൾ ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കാൻ ഭയപ്പെടരുത്
ഉറക്കത്തിനും വിശ്രമത്തിനും മുൻഗണന നൽകുക
മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഗുണമേന്മയുള്ള ഉറക്കം അത്യന്താപേക്ഷിതമാണ്. ഒരു ദിവസം ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്. കൃത്യമായ ബെഡ് ടൈം ഷെഡ്യൂൾ ചെയ്യാം
നിങ്ങൾ ആസ്വദിക്കുന്ന ഹോബികളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുക
ജോലിക്കുപുറത്ത് നിങ്ങൾക്കു സന്തോഷവും സംതൃപ്തിയും നൽകുന്ന ഹോബികളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാൻ സമയം കണ്ടെത്തുക. അത് ഒരു സംഗീതോപകരണം വായിക്കുകയോ, കായിക പരിശീലനം നടത്തുകയോ ആവട്ടെ. അത് നിങ്ങളെ മാനസികമായി റീചാർജ് ചെയ്യാൻ സഹായിക്കും
പിന്തുണയും ബന്ധങ്ങളും ഉണ്ടാക്കി എടുക്കാം
സ്വയം പരിചരണത്തിൻ്റെ കാര്യത്തിൽ സാമൂഹിക പിന്തുണയുടെ ശക്തിയെ കുറച്ചുകാണരുത്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും അർഥവത്തായ ബന്ധങ്ങൾക്കായി സമയം കണ്ടെത്തുക. ഇത്തരം നല്ല സമയങ്ങൾ മാനസികാരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്