വെബ് ഡെസ്ക്
ദിവസത്തിന്റെ തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് പൊതുവേ പറയുന്നത്. പ്രഭാതങ്ങള്‍ മനോഹരമാക്കി ജീവിതത്തെ എങ്ങനെ മനോഹരമാക്കാം എന്ന് നോക്കിയാലോ
തലേ ദിവസം കിടന്നുറങ്ങുന്നതിനു മുൻപു തന്നെ ഉണർന്നാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായി പ്ലാൻ ചെയ്യുക . ഏത് വസ്ത്രം ധരിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യുക .
ഉണരുമ്പോൾ തന്നെ ഫോൺ പരിശോധിക്കുന്നവരാണ് നമ്മൾ ഭൂരിഭാഗം പേരും . ഫോണിൽ നിന്നും മാറി നിൽക്കുകയെന്നത് വലിയ വെല്ലുവിളിയാകുന്ന കാലഘട്ടത്തിലാണ് നമ്മള്‍ കഴിയുന്നത് . എന്നാൽ സ്ക്രീൻ സമയം കുറയ്ക്കാൻ തീരുമാനിക്കുന്നത് മികച്ചതായിരിക്കും.
എഴുന്നേറ്റ ഉടനെ തന്നെ വെറും വയറ്റിൽ വെള്ളം കുടിക്കാൻ ശ്രമിക്കുക. നീണ്ട ഫാസ്റ്റിങ്ങിന് ശേഷം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും
രാവിലെ എഴുന്നേറ്റ ശേഷം അൽപം നടക്കാൻ ശ്രമിച്ചു നോക്കൂ. ദിവസവും 10 -15 മിനിറ്റ് നേരം നടക്കാൻ ശ്രമിക്കുക. ശുദ്ധ വായു ശ്വസിച്ചുള്ള പ്രഭാത നടത്തം മനസിനും ശരീരത്തിനും ഗുണം ചെയ്യും.
വീട്ടിൽ നിന്നും പുറപ്പെടുന്നതിനു മുമ്പായി തന്നെ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്നും എത്ര സമയം അതിനായി മാറ്റി വെക്കണമെന്നും മനസിലാക്കുക.
ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം രാവിലെ തന്നെ ചെയ്യാൻ ശ്രമിച്ചു നോക്കു. ഉദാഹരണത്തിന് നിങ്ങളുടെ വളർത്തു മൃഗങ്ങളുമായി പുറത്തു പോകുകയോ വീട്ടിൽ ധ്യാനിക്കുകയോ പുസ്തകം വായിക്കുകയോ ചെടി നനയ്ക്കുകയോ ചെയ്യാവുന്നതാണ് .
രാവിലെ എഴുന്നേറ്റതിനു ശേഷം നിങ്ങളുടെ ചിന്തകളെ പേപ്പറിലേക്ക് എഴുതാൻ ശ്രമിക്കുക