വെബ് ഡെസ്ക്
പക്വത പ്രാപിക്കുക എന്നത് വളരെ വേഗത്തിൽ നടക്കുന്ന ഒരു പ്രക്രിയയല്ല. പക്വതയുള്ള ഒരു വ്യക്തിയായി വളരുന്നതിന് നിങ്ങൾക്ക് നിരന്തരമായ പരിശ്രമവും പ്രതിബദ്ധതയും ആവശ്യമാണ്.
നിങ്ങൾ എത്രത്തോളം പക്വത കൈവരിച്ചു എന്ന് കണ്ടെത്താൻ സഹായിക്കുന്ന ചില അടയാളങ്ങൾ ഇതാ
നിങ്ങൾ ചർച്ച ചെയ്യുന്നത് ആശയങ്ങളെ കുറിച്ചാണ്, ആളുകളെ കുറിച്ചല്ല എങ്കിൽ നിങ്ങൾ പക്വത കൈവരിച്ചു എന്നാണ് അർഥം. ആളുകളുടെ പ്രയത്നത്തെയും പുരോഗതിയെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ സംഭാഷണങ്ങൾ കൂടുതലും ആശയാധിഷ്ഠിതമായിരിക്കും.
സ്വയം സ്നേഹത്തിന് മുൻഗണന നൽകുന്നു. നിങ്ങളുടെ നേട്ടങ്ങളെയും വിജയങ്ങളെയും മാത്രമല്ല, അപൂർണതകളെയും പരാജയങ്ങളെയും അംഗീകരിച്ച് സ്വയം സ്നേഹിക്കുന്നു. എന്താണ് മാറ്റങ്ങൾ വരുത്തേണ്ടതെന്നും മെച്ചപ്പെടുത്തേണ്ടതെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു
ഉറക്കം പ്രധാനമാണ് എന്ന് തിരിച്ചറിഞ്ഞു. നല്ല ഉറക്കം നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനവും മാനസികാവസ്ഥയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
നിങ്ങളുടെ പ്രവൃത്തികളുടെ അന്തരഫലങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കൽ. നമ്മുടെ പ്രവൃത്തി നേട്ടങ്ങൾ മാത്രമല്ല ചിലപ്പോൾ കോട്ടങ്ങളും വരുത്തി വെക്കും. അതിൽ എവിടെയാണ് തെറ്റ് പറ്റിയതെന്ന് തിരിച്ചറിഞ്ഞ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുക.
മറ്റുള്ളവരിലെ നന്മ മനസിലാക്കുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകളിലെ നന്മയെ കാണാനും അത് അംഗീകരിക്കാനും തയ്യാറാവുക. മറ്റുള്ളവരുടെ പോരായ്മകൾ ഉയർത്തിക്കാട്ടുന്നത് അവസാനിപ്പിക്കുക
കൂടുതൽ കേൾക്കുകയും കുറച്ച് സംസാരിക്കുകയും ചെയ്യുക. അടുപ്പമില്ലാത്തവരോട് അതിര് കവിഞ്ഞ് വ്യക്തി വിവരങ്ങൾ പങ്ക് വെക്കാതിരിക്കുക. ജീവിതത്തിൽ സ്വകാര്യതയുടെ പ്രാധാന്യം തിരിച്ചറിയുക
ഇപ്പോഴും നമ്മൾ തന്നെയാണ് ശരിയെന്ന് ചിന്തിക്കാതിരിക്കുക. വാദപ്രതിവാദങ്ങളിൽ മറ്റുള്ളവർ നമ്മളുമായി യോജിക്കാതിരിക്കുന്നത് കൊണ്ട് അവർ പറയുന്നത് തെറ്റാകണമെന്നില്ല. അവർക്ക് അവരുടെ ശരികളും നമുക്ക് നമ്മുടെ ശരികളും ഉണ്ടെന്ന് തിരിച്ചറിയുക.
സത്യസന്ധത പുലർത്തുക. എന്തും സംഭവിച്ചോട്ടെ, നമ്മൾ നമ്മളോടും മറ്റുള്ളവരോടും സത്യസന്ധയുള്ളവരാവുക. സത്യസന്ധത പുലർത്തിയതിന്റെ പേരിൽ ഒരിക്കലും ഖേദിക്കാതിരിക്കുക.