വെബ് ഡെസ്ക്
നന്നായി വിശ്രമിക്കാതെ അമിതമായി ജോലി ചെയ്യുന്നത് ശരീരത്തിന് വലിയ ദോഷം ചെയ്യും. അതിനാൽ തലച്ചോറിന് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്.
ശരീരം ഈ ലക്ഷങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ തലച്ചോറിന് ഇടവേള ആവശ്യമാണെന്നാണ് അർഥം.
അമിതമായ ക്ഷീണം തന്നെയാണ് പ്രധാന ലക്ഷണം. ശരീരം വല്ലാതെ തളർന്നാണ് ആവശ്യമായ വിശ്രമം എടുക്കുക.
നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കുന്നത്, തലച്ചോറിന് വിശ്രമം വേണമെന്നതിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ്.
കൃത്യമായ ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനമാണ്. അതിനാൽ കൃത്യസമയത്തുള്ള നല്ല ഉറക്കം കിട്ടാതായാൽ ശരീരത്തിന് വിശ്രമം ആവശ്യമാണെന്ന് മനസിലാക്കുക.
ഇടയ്ക്കിടെ വരുന്ന തലവേദനകളും ശരീരം ക്ഷീണിക്കുന്നതിന്റെ ലക്ഷണമാണ്. അതിനാൽ മരുന്നുകൾക്കൊപ്പം ആവശ്യമായ വിശ്രമവും എടുക്കുക.
മൂഡ് സ്വിങ് ഉണ്ടാവുന്നതും ശരീരം നൽകുന്ന ഒരു സൂചനയാണ്.
ഓർമക്കുറവ് ഇപ്പോൾ മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാത്ത ജീവിത ശൈലി ആകാം ഇതിന് കാരണം.
മടി തോന്നുകയും ഒന്നിനോടും താല്പര്യം തോന്നാതിരിക്കുകയും ചെയ്യുന്നതും ശരീരത്തിന് ഇടവേള ആവശ്യമാണെന്ന സൂചനയാണ്.
ഭക്ഷണശീലങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയിൽ കുറവോ കൂടുതലോ ഭക്ഷണം കഴിക്കുന്നത് ചിലപ്പോൾ തലച്ചോറിന് വിശ്രമം ആവശ്യമാണെന്ന ലക്ഷണം ആവാം.