വെബ് ഡെസ്ക്
ബന്ധങ്ങള്‍ മനോഹരമാകണമെങ്കില്‍ ഏറ്റവും ആവശ്യം പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയാണ്. പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും പരിഹരിക്കാനും കൃത്യമായ സമയത്തും തുറന്നും സംസാരിക്കുക എന്നത് പ്രധാനമാണ്.
ആവശ്യങ്ങള്‍ പരിഗണിക്കുക
പങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുക എന്നത് പ്രധാനപ്പെട്ട ഘടകമാണ്. ഒരുമിച്ചാണ് ജീവിക്കുന്നതെങ്കിലും ഓരോരുത്തരും ഓരോ വ്യക്തികളാണെന്ന പരിഗണന നല്‍കേണ്ടതുണ്ട്. രണ്ട് പേരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അത് പരിഗണിച്ച് മുന്നോട്ട് പോകുക
പരസ്പരം ആശ്വാസമാവുക
പരസ്പരം ആശ്വാസമാകാന്‍ കഴിയുമെങ്കില്‍ മാത്രമേ ഓരോ വ്യക്തിക്കും ബന്ധങ്ങള്‍ സുരക്ഷിത ഇടമായി അനുഭവപ്പെടൂ.
നല്ല കേൾവിക്കാരാവുക
പങ്കാളി പറയുന്നതെല്ലാം ശ്രദ്ധിക്കാനും അവരുടെ കാഴ്ചപ്പാട് അംഗീകരിക്കാനും ശ്രമിക്കാതെ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ല.
തുല്യതയും ബഹുമാനവും
ഒരു ബന്ധത്തില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും അത്ര പ്രധാന്യമുള്ളതാണ് പരസ്പരം നല്‍കുന്ന ബഹുമാനവും തുല്യതയും . എല്ലാ കാര്യങ്ങള്‍ക്കും തുല്യ അര്‍ഹതയുണ്ടെന്ന് മനസിലാക്കി മുന്നോട്ടുപോകുക
പങ്കാളിക്കായി നിലകൊള്ളുക
ഏത് പ്രശ്നത്തിലും പരസ്പരം പിന്തുണ നല്‍കുക എന്നത് ഓരോ ബന്ധത്തിലും പ്രധാനമാണ്.
തുറന്നു പറച്ചിലുകള്‍
പരസ്പരം എന്തും തുറന്ന് പറയാനുള്ളൊരിടം കൂടിയാകണം ബന്ധങ്ങള്‍
എല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യാം
പ്രശ്നങ്ങളും ചുമതലകളും ഒരുമിച്ച് കൈകാര്യം ചെയ്യാനാകുമെങ്കില്‍ നിങ്ങളുടെ ബന്ധം വിജയിക്കുമെന്ന് ഉറപ്പാണ്.