വെബ് ഡെസ്ക്
പലപ്പോഴും ഒരു സമയം പിന്നിടുമ്പോൾ നമ്മുടെ ബന്ധത്തിന്റെ സ്വഭാവംതന്നെ മാറിയേക്കാം. എന്നാൽ ചില ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് ബന്ധം അവസാനിപ്പിക്കാൻ സമയമായെന്നാണ്.
നിരന്തരമായ തെറ്റിദ്ധാരണകളും മോശം ആശയവിനിമയവും ബന്ധം അവസാനിപ്പിക്കാനായി എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ്
തുടർച്ചയായി നിങ്ങളോട് അനാദരവ് കാണിക്കുക, ഇകഴ്ത്തി കാണിക്കുക, നിങ്ങളുടെ വികാരങ്ങളെ അവഗണിക്കുക തുടങ്ങിയവ അനാരോഗ്യകരമായ ബന്ധത്തിന്റെ ലക്ഷണങ്ങളാണ്.
വളരെക്കാലം നീണ്ടു നിൽക്കുന്ന അഭിസംബോധന ചെയ്യപ്പെടാത്ത പ്രശ്നങ്ങൾ, പരിഹരിക്കാൻ സാധിക്കാത്ത കാര്യങ്ങൾ തുടങ്ങിയവ ബന്ധങ്ങളെ വഷളാക്കുന്നു.
വിശ്വാസ സംബന്ധമായ പ്രശ്നങ്ങൾ, നിരന്തരമായ സംശയങ്ങൾ, വഞ്ചന തുടങ്ങിയവ ആരോഗ്യകരമായ ബന്ധത്തിന്റെ അടിത്തറ നശിപ്പിക്കും
പങ്കാളിയുടെ വികാരങ്ങളെ അലക്ഷ്യമായി കൈകാര്യം ചെയ്യുക, വൈകാരിക പിന്തുണ നൽകാതിരിക്കുക തുടങ്ങിയവ ബന്ധത്തിന്റെ ന്യൂനതകളെ കാണിക്കുന്നു.
പരിഹാരമില്ലാത്ത വളരെക്കാലം നീണ്ടു നിൽക്കുന്ന തുടർച്ചയായി ഉണ്ടാകുന്ന വഴക്കുകൾ. ഇവ ബന്ധം തകർന്ന് തുടങ്ങിയതിന്റെ സൂചനകൾ കാണിക്കുന്നു.
മാനസികമോ ശാരീരികമോ ആയ അടുപ്പം കുറയുന്നത് പങ്കാളികൾക്കിടയിലെ ആഴത്തിലുള്ള വൈകാരികബന്ധം ഇല്ലാതാകുന്നു എന്നതിന്റെ സൂചനയാണ്.
അസന്തുഷ്ടി, അസംതൃപ്തി, വൈകാരികമായ ശൂന്യത തുടങ്ങിയവ ബന്ധം അവസാനമായെന്ന വ്യക്തമായ സന്ദേശം നൽകുന്നു