ആരോഗ്യം പ്രധാനമാണ്, ടോക്‌സിക് തൊഴിലിടങ്ങള്‍ തിരിച്ചറിയാം

വെബ് ഡെസ്ക്

ആഗോള അക്കൗണ്ടിങ്, ഉപേദശക സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങില്‍ ജോലിക്ക് കയറി നാലു മാസത്തിനകം മലയാളി യുവതി മരിച്ച സംഭവത്തില്‍ കമ്പനിയുടെ ജോലി സംസ്‌കാരം സംബന്ധിച്ച വിവാദം ശക്തമാകുന്നു.

ജീവനക്കാരുടെ ആരോഗ്യം പോലും തകര്‍ക്കുന്ന ടോക്‌സിക് തൊഴിലിടങ്ങള്‍ തിരിച്ചറിയാതെ നിരവധി പേരാണ് മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്നത്.

നിങ്ങളുടെ തൊഴില്‍ ഇടങ്ങളില്‍ ഈ ഇത്തരം സൂചനകളുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

അവസാനിക്കാത്ത ജോലി സമയം - ജീവനക്കാരുടെ മറ്റൊന്നിനെയും മാനിക്കാതെ ജോലിക്ക് പ്രാധാന്യം നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം.

ഓഫീസില്‍ നിന്നിറങ്ങാന്‍ മണിക്കൂറുകള്‍ വൈകുന്നതും വാരാന്ത്യങ്ങളില്‍ പോലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യേണ്ട അവസ്ഥ.

ജീവനക്കാര്‍ തമ്മിലുള്ള വിശ്വാസക്കുറവ്

അമിതമായ കുറ്റപ്പെടുത്തല്‍ - പിഴവ് തിരുത്താനോ, പഠനവിധേയമാക്കാനോ സാഹചര്യമില്ലായ്മ

ആളുകള്‍ക്കിടയിലെ അവജ്ഞ- വ്യക്തിപരമായ ആക്രമണം

ജീവനകാരുടെ വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങളുടെ അഭാവം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. നിങ്ങളുടെ അറിവും വിവേകവും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ.

ജോലി സമ്മര്‍ദം ശാരീരികാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥ.