നിര്‍ജലീകരണം വില്ലനാകാറുണ്ടോ? കുടിക്കൂ ഈ പാനീയങ്ങള്‍

വെബ് ഡെസ്ക്

പലപ്പോഴും നിസാരമെന്ന് തോന്നുമെങ്കിലും വളരെ അപകടരമായ ശാരീരിക പ്രശ്നമാണ് നിര്‍ജലീകരണം

ശരീരത്തില്‍ ജലാംശം കുറയുന്നതാണ് നിര്‍ജലീകരണത്തിന്റെ പ്രധാന കാരണം. നിര്‍ജലീകരണം തടയാന്‍ വെള്ളം മാത്രം കുടിച്ചാല്‍ മതിയോ? മറ്റെന്തെല്ലാം പാനീയങ്ങളാണ് കുടിക്കേണ്ടത് ?

തേങ്ങാ വെള്ളം

ഏറെ ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് തേങ്ങാ വെള്ളം. ഇലക്ട്രോലൈറ്റുകളും ചില കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ നിര്‍ജലീകരണ സമയത്ത് തേങ്ങാവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും

സെലറി

ഉയര്‍ന്ന ജലാംശവും കുറഞ്ഞ കലോറിയുമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധാരണയായി ആളുകള്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ് സെലറി. ജലാംശം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ സെലറിക്ക് നിര്‍ജലീകരണം തടയാനാകും.

സ്മൂത്തീസ്

നിർജലീകരണം തടയാന്‍ സ്മൂത്തികള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.

കോട്ടേജ് ചീസ്

കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റയും പ്രധാന ഉറവിടമായ കോട്ടേജ് ചീസ് നിര്‍ജലീകരണം തടയും.

മുള്ളങ്കി

ധാരാളം ജലാംശം അടങ്ങിയിട്ടുള്ള ഒന്നാണ് മുള്ളങ്കി. ആന്റി ഫംഗല്‍ ഗുണങ്ങളുള്ള മുള്ളങ്കി ദഹനത്തിനും ഏറെ നല്ലതാണ്

കക്കിരി

വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയായ കക്കിരിയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിര്‍ജലീകരണത്തെ തടയും

തണ്ണിമത്തന്‍

നിര്‍ജലീകരണത്തെ തടയുന്ന പ്രധാനപ്പെട്ട ഒരു പഴവര്‍ഗമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏകദേശം 92ശതമാനം ജലാംശമാണ് ഉള്ളത്

പാല്‍

കൊഴുപ്പും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്ന പാലിന് നിര്‍ജലീകരണം തടയാനുള്ള കഴിവുണ്ട്