വെബ് ഡെസ്ക്
പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍, താരന്‍ വളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ അലട്ടുന്നവരാണ് നമ്മള്‍. പ്രതിവിധികള്‍ക്കായി പല മാര്‍ഗങ്ങളും തേടാറുണ്ട്. എന്നാല്‍ മാര്‍ഗങ്ങള്‍ തെറ്റിയാല്‍ മുടിയെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും
മുടിയുടെ ആരോഗ്യത്തിന് അവശ്യ എണ്ണകള്‍ നല്‍കുന്ന സഹായം ഒരുപാടുണ്ട്. സസ്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണകളാണ് അവശ്യ എണ്ണകള്‍. വളര്‍ച്ചയ്ക്കും കട്ടിയുള്ള മുടിക്കും അവശ്യ എണ്ണ സഹായകരമാണ്
തലമുടിയുടെ സംരക്ഷണത്തിന് നിത്യേന ഉപയോഗിക്കാവുന്ന പ്രതിവിധിയാണ് അവശ്യ എണ്ണകള്‍. പല തരത്തിലുള്ള അവശ്യ എണ്ണകള്‍ മുടിയുടെ പല പ്രശ്‌നങ്ങളും അകറ്റുന്നു
ടീ ട്രീ ഓയില്‍
സൂക്ഷ്മാണുക്കളുടെ വ്യാപനത്തെ ഇല്ലാതാക്കുന്ന ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ ഉള്‍പ്പെട്ട ടീ ട്രീ ഓയില്‍ താരനില്‍ നിന്നും മോചനം തരുന്നു. മുടി വളരാനും ഇത് സഹായകരമാണ്
റോസ്മരി എണ്ണ
ഇതില്‍ ആന്റിമൈക്രോബയലും ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങളും അടങ്ങിയിരിക്കുന്നു. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും രോമകൂപങ്ങള്‍ ഇല്ലാതാകുന്നത് തടയാനും സഹായിക്കുന്നു
കാശിത്തുമ്പയുടെ എണ്ണ
ആന്റിഓക്‌സിഡന്റുകളാലും ഫ്ളേവോനോയ്ഡുകളാലും സമ്പന്നമാണ് കാശിത്തുമ്പയുടെ എണ്ണ. താരന്‍, ചൊറിച്ചില്‍, സ്‌കാല്‍പിലെ അണുബാധ എന്നിവ ഇല്ലാതാക്കാനും മുടി വളരാനും കാശിത്തുമ്പയുടെ എണ്ണ മികച്ച ഓപ്ഷനാണ്
കര്‍പ്പൂരതുളസിയുടെ എണ്ണ
സ്‌കാല്‍പ്പിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്ന മെന്‍ഥോള്‍ കര്‍പ്പൂരതുളസിയുടെ എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാന്‍ നല്ലതാണ്
ലെമണ്‍ ഗ്രാസ് ഓയില്‍
സ്‌കാല്‍പ്പിനെ ശുദ്ധീകരിക്കുകയും അണുബാധയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു
ഇവ കൂടാതെ വെളിച്ചെണ്ണ, ബദാം ഓയില്‍, ഒലീവ് ഓയില്‍ തുടങ്ങിയ എണ്ണകളും മുടിക്ക് നല്ലതാണ്