വെബ് ഡെസ്ക്
കുട്ടികളുടെ ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ളതാക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടോ?
കുട്ടികളോട് വഴക്കിടാതെ തന്നെ അവരെ പഴങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന രസകരമായ ചില രുചിക്കൂട്ടുകള്‍ പരിചയപ്പെട്ടാലോ
ഫ്രൂട്ട് വഫിള്‍ സാന്‍ഡ്‌വിച്ച്
ധാന്യങ്ങളോ മില്ലറ്റ്‌സ് വഫിള്‍സ് ഉപയോഗിച്ചുള്ള സാന്‍ഡ്‌വിച്ച് ഉണ്ടാക്കുക. അതില്‍ ജാം, നിലക്കടല, വെണ്ണ, പഴങ്ങള്‍, തേന്‍ തുടങ്ങിയവ ഫില്ലിങ്ങായി ഉപയോഗിക്കാം. ഉണ്ടാക്കുക.
ഫ്രൂട്ട് ഗ്രാനേറ്റ
ഇത് വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാം. നുറുക്കിയിട്ട പഴങ്ങള്‍ക്കൊപ്പം അല്‍പം തേന്‍, നാരങ്ങാ നീര്, എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ചെറിയ കുഴമ്പ് രൂപത്തിലായിക്കഴിഞ്ഞാല്‍ അത് വെള്ളം ചേര്‍ത്ത് വീണ്ടും ഇളക്കുക. ഒരു ട്രേയിലേക്ക് മാറ്റി ഫ്രീസ് ചെയ്‌തെടുക്കാം.
പാന്‍കേക്ക് ടോപിങ്‌സ്
ആപ്പിള്‍, മാമ്പഴം, ബെറീസ് തുടങ്ങിയവയെല്ലാം ചേര്‍ത്ത് പാന്‍കേക്ക് ഉണ്ടാക്കാം. അല്ലെങ്കില്‍ അവയില്‍ ടോപിങ്‌സായും പഴങ്ങള്‍ ഉപയോഗിക്കാം. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രൂപത്തില്‍ പഴങ്ങള്‍കൊണ്ട് പലരൂപങ്ങളുണ്ടാക്കിയാല്‍ അവര്‍ അത് ആസ്വദിക്കും.
ഫ്രൂട്ട് സ്മൂത്തി
കുട്ടികളെ ആകര്‍ഷിക്കാന്‍ സ്മൂത്തികള്‍ക്ക് സാധിക്കും. സ്മൂത്തികള്‍ക്കായി തൈര്, വാഴപ്പഴം, ബെറീസ്, പാല്‍ എന്നിവ ചേര്‍ത്ത് രുചിയും നിറവുമുള്ള സ്മൂത്തികള്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കാം.
ആപ്പിള്‍ നാച്ചോസ്
ആപ്പിള്‍ കനം കുറഞ്ഞ് അരിഞ്ഞ് ഒരു പ്ലേറ്റില്‍ നിരത്തുക. അതിന്റെ സ്വാദ് കൂട്ടാനായി കുട്ടികള്‍ക്കിഷ്ടപ്പെട്ട ചോക്ലേറ്റ് ചിപ്‌സും നിലക്കടലയും വിതറുക. അതിനുമുകളിലേക്ക് കുറച്ച് വെണ്ണയും ഒഴിച്ചുകൊടുക്കാം.
ഫ്രൂട്ട് പോപ്സിക്കിള്‍സ്
വിവിധതരം പഴങ്ങള്‍ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കുക. അത് പോപ്‌സിക്കിള്‍ മോള്‍ഡുകളിലേക്ക് ഒഴിച്ച് ഫ്രീസ് ചെയ്‌തെടുക്കുക.