പരീക്ഷാ പേടിയോട് ഗുഡ് ബൈ പറയാം

വെബ് ഡെസ്ക്

പരിഭ്രാന്തി ഒഴിവാക്കാം

പരീക്ഷാ സമയങ്ങളില്‍ പരിഭ്രാന്തി പതിവാണെങ്കിലും ഈ ഘട്ടങ്ങളില്‍ ഒരു ദീര്‍ഘ നിശ്വാസത്തിന് ശേഷം വിശ്രമിച്ച് പഠനത്തിലേക്ക് കടക്കാം. അത് ടെന്‍ഷന്‍ ഒഴിവാക്കാന്‍ സഹായിക്കും

സമയ ക്രമീകരണമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സ്വന്തമായി ഒരു ടൈംടേബിള്‍ ഉണ്ടാക്കി അതിനനുസരിച്ച് പഠനം മുന്നോട്ട് കൊണ്ടുപോവുന്നത് സമ്മര്‍ദം ഒഴിവാക്കാന്‍ സാഹായിക്കും.

കൃത്യമായ ലക്ഷ്യം വച്ച് പഠിക്കുക. എന്നാല്‍ യാഥാര്‍ഥ്യ ബോധമില്ലാതെ ലക്ഷ്യങ്ങള്‍ വാര്‍ത്തെടുക്കരുത് എന്നത് പ്രധാനവുമാണ്

പഠന സമയത്ത് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടായാല്‍ മാതാപിതാക്കളോടോ അധ്യാപകരോടോ സംശയ നിവാരണം നടത്തേണ്ടതുണ്ട്

പഠിക്കാനായി തിരഞ്ഞെടുക്കുന്ന ഇടം വൃത്തിയായി സൂക്ഷിക്കുന്നത് ജീവിതത്തിന് ഒരു ചിട്ട നല്‍കുമെന്നും അത് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കൈവരിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു

ദിവസവും വ്യായാമം ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്ക് ശാരീരികമായും മാനസികമായും ഗുണം ചെയ്യുമെന്നും എപ്പോഴും ഉത്സാഹത്തോടെയിരിക്കാന്‍ ഇത് സഹായിക്കുമെന്നും പഠനങ്ങളുണ്ട്.

ഒരു വിദ്യാര്‍ഥിക്ക് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ നീണ്ട ഉറക്കം ആവശ്യമാണ്

മുഴുവന്‍ സമയവും പഠിക്കുന്നതിന് പകരം പാട്ട് കേള്‍ക്കാനോ കളിക്കാനോ നടക്കാനോ പോവുന്നത് പഠനത്തിന്റെ ആവര്‍ത്തന വിരസത ഇല്ലാതാക്കും. പഠിക്കുന്ന സമയങ്ങളില്‍ വിശ്രമിക്കാന്‍ സമയം മാറ്റിവയ്ക്കുക എന്നത് ഏറ്റവും പ്രധാനവുമാണ്