ചര്‍മസംരക്ഷണം ഘട്ടം ഘട്ടമായി; പാലിക്കൂ ഈ സ്റ്റെപ്പുകള്‍

വെബ് ഡെസ്ക്

ക്ലെന്‍സിങ്

സോപ്പിനു പകരം ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. ഒരിക്കലും കൈകള്‍ കൊണ്ട് ഉരച്ചു കഴുകരുത്. രാവിലെയും രാത്രിയും മുഖം ഇത്തരത്തില്‍ വൃത്തിയാക്കാം.

ഷേവിങ്

ഷേവ് ചെയ്യുമ്പോള്‍ മുഖ ചര്‍മ്മത്തിന് മുറിവ് സംഭവിക്കുകയും നീറ്റല്‍ ഉണ്ടാവുകയും ചെയ്യുന്നു. ഷേവ് ചെയ്യുന്നവര്‍ ക്രീം, ജെല്‍ എന്നിവ ഉപയോഗിക്കണം. ഷേവ് ചെയ്തതിനു ശേഷം മികച്ച ഒരു മോയ്സ്ചറൈസര്‍ ഉപയോഗിക്കാം.

സ്‌ക്രബ്ബിങ്

മുഖത്തെ ഡെഡ് സെല്‍സ് നീക്കം ചെയ്യുന്നത് പതിവാക്കാം. ആഴ്ചയിലൊരിക്കല്‍ ചാര്‍ക്കോള്‍ ഫെയ്സ് മാസ്‌ക് ഇടാം. അല്ലെങ്കില്‍ സ്‌ക്രബ്ബിങ് ക്രീം ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ മസാജ് ചെയ്യാം.

മൃത കോശങ്ങള്‍ നീക്കം ചെയ്യപ്പെടുകയും പുതിയവ ഉണ്ടാവുകയും ചെയ്യുന്നത് യുവത്വം തുളുമ്പുന്നതുമായ ചര്‍മ്മത്തിന് സഹായിക്കും.

മോയ്സ്ചറൈസ്

മുഖചര്‍മ്മം കൂടുതല്‍ മിനുസമുള്ളതും മൃദുലവും ആകാന്‍ മോയ്സ്ചറൈസര്‍ ഉപയോഗിക്കാം.

സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ അടങ്ങിയ മോയ്സ്ചറൈസിങ് ക്രീം ഉപയോഗിക്കാം. ഇരുപതോ അതിനു മുകളിലോ ബ്രൗണി പോയിന്റ്‌സ് അടങ്ങിയ ക്രീമുകള്‍ തിരഞ്ഞെടുക്കണം.

ധാരാളം വെള്ളം

ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഏറ്റവും ബെസ്റ്റ് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും 2 ലിറ്റര്‍ വെള്ളമെങ്കിലും നിര്‍ബന്ധമായും കുടിച്ചിരിക്കണം.