വെബ് ഡെസ്ക്
ജോലിക്കും മറ്റ് തിരക്കുകള്‍ക്കുമിടയില്‍ ഉച്ചഭക്ഷണം ഉഴിവാക്കുന്നത് ഒരു പതിവ് ശീലമാണ്. എന്നാല്‍, ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
ഉച്ചഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് അമിതവണ്ണത്തിനും ഊര്‍ജക്കുറവിനും കാരണമാകും
കലോറി കൂടിയ ഫാസ്റ്റ് ഫുഡുകള്‍ ഉച്ചഭക്ഷണമായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം. ഇത് അനാവശ്യ കൊഴുപ്പും സോഡിയവും ശരീരത്തിലുണ്ടാകാന്‍ കാരണമാകും
സംസ്‌കരിച്ച ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇതിലുള്ള അമിതമായ ഉപ്പ്, പഞ്ചസാര, കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മറ്റ് പ്രിസര്‍വേറ്റീവുകള്‍ എന്നിവ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും
പച്ചക്കറികള്‍ ഉച്ചഭക്ഷണത്തില്‍ പരമാവധി ഉള്‍പ്പെടുത്തണം. വിറ്റാമിന്‍, ധാതുക്കള്‍, ഫൈബര്‍ എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം
ഉച്ചഭക്ഷണം ഒഴിവാക്കുകയും ജോലിചെയ്യുന്ന ടേബിളിലിരുന്ന് ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഒഴിവാക്കണം. ജോലിക്കിടയില്‍ അളവറിയാതെ കഴിക്കാന്‍ ഇത് കാരണമാകും
തുടര്‍ച്ചയായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പരമാവധി വീട്ടില്‍ തന്നെ ആരോഗ്യപരമായ രീതിയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രദ്ധിക്കണം
സമയക്കുറവ് മൂലം എന്തെങ്കിലും വേഗത്തില്‍ കഴിക്കാമെന്ന മനോഭാവം ഒഴിവാക്കണം. ഭക്ഷണം സമയമെടുത്ത് ആവശ്യത്തിന് ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ ഇത് ദഹനത്തെ ബാധിക്കും