മധുരമുള്ള മാങ്ങാപ്പച്ചടി ഞൊടിയിടയില്‍ വീട്ടില്‍ തയ്യാറാക്കാം

വെബ് ഡെസ്ക്

മാമ്പഴക്കാലമായി, മാമ്പഴ വിഭവങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന കാലമെത്തി

എളുപ്പത്തില്‍ ലഭ്യമാവുന്ന ചേരുവകള്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തയാറാക്കാവുന്ന മധുരമുള്ള മാങ്ങാപ്പച്ചടിയുടെ റെസിപ്പി ഇതാ

ചേരുവകള്‍

മൂന്ന് കപ്പ് പച്ചമാങ്ങ

ഉപ്പ്

2 ടീസ്പൂണ്‍ നെയ്യ്

2 ടീസ്പൂണ്‍ റിഫൈന്‍ഡ് ഓയില്‍

സവാള

അര സ്പൂണ്‍ കടുക്

അര സ്പൂണ്‍ മുളക്‌പൊടി

ഒന്നര കപ്പ് ശര്‍ക്കര

നാല് ചുവന്ന മുളക്

മാങ്ങ കഴുകി വൃത്തിയാക്കുക

തൊലി കളഞ്ഞ് നേര്‍ത്തതായി അരിഞ്ഞു വയ്ക്കുക

അടികട്ടിയുള്ള പാത്രത്തില്‍ വെള്ളം ഒഴിച്ച് തിളപ്പിച്ച് അതിലേക്ക് ശര്‍ക്കരയിട്ട് ഉരുക്കി ശര്‍ക്കര പാനി തയാറാക്കുക

ശര്‍ക്കര പാനി തയാറായാല്‍ അതിലേക്ക് ഏലക്കയും ഒരുനുള്ള് ഉപ്പും ഇട്ട് ഇളക്കി മാറ്റിവയ്ക്കുക

ഒരു പാനെടുത്ത് അതില്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് മാങ്ങാ കഷ്ണങ്ങളിട്ട് തിളപ്പിക്കുക അതിലേക്ക് തയാറാക്കി വച്ച ശര്‍ക്കര പാനി ഒഴിച്ച് ചെറു തീയില്‍ കുറുകി വരുന്നത് വരെ തിളപ്പിക്കുക. രുചികരമായ മാങ്ങാ പച്ചടി തയാറായി