വെബ് ഡെസ്ക്
അല്‍പ ദുരം ബൈക്ക് ഓടിക്കുമ്പോഴേക്കും നടുവിന് വേദനയും തോളിനും കഴുത്തിനും പിടിത്തം അനുഭവപ്പെടുന്നവരുമാണോ എങ്കില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ബൈക്ക് യാത്ര ശാസ്ത്രിയമല്ലെന്നാണ് ഇത് പറയുന്നത്.
നിത്യവും ബൈക്കില്‍ ദീര്‍ഘയാത്രചെയ്യുന്ന ഭൂരിഭാഗം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണാറുണ്ട്.
ലംബാര്‍ വെര്‍ട്ടിബ്ര ഭാഗം അഥവാ നടുഭാഗമാണ് ബൈക്ക് ഓടിക്കുമ്പോള്‍ ഏറ്റവുമധികം സമ്മര്‍ദം നേരിടുന്നത്. ബൈക്ക് ഓടിക്കുമ്പോഴുണ്ടാകുന്ന വൈബ്രേഷന്‍ ഇവിടെ സമ്മര്‍ദമേല്‍പ്പിക്കുന്നകയും പതിയെ ഡിസ്‌കിനെ ബാധിക്കുകയും ചെയ്യും.
കശേരുക്കളുടെ മുറുക്കം വര്‍ധിക്കുന്നതാണ് കഴുത്തിന് വേദനവരാന്‍ കാരണം.
നടു നിവര്‍ത്തി നേരെയിരുന്നുവേണം ബൈക്ക് ഓടിക്കുവാന്‍
കാലുകള്‍ ഫുട്ട്റസ്റ്റില്‍ വെച്ച് കൈകള്‍ ഹാന്‍ഡിലില്‍ പിടിച്ചിരിക്കണം.
മുന്നോട്ട് അമിതമായി കുനിഞ്ഞിരുന്ന് വാഹനമോടിക്കരുത്.
കുഴികള്‍ നിറഞ്ഞ റോഡിലൂടെ പതിയേ ഓടിക്കുക.
ദീര്‍ഘദൂരം തുടര്‍ച്ചയായി ഡ്രൈവ് ചെയ്യരുത്. അല്പം ഇടവേളകളെടുത്ത് പതിയെ ഡ്രൈവിങ് പൂര്‍ത്തിയാക്കാം.