വെബ് ഡെസ്ക്
പഴം കൊണ്ട് ധാരാളം വിഭവങ്ങളുണ്ടാക്കാമെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട ചില പ്രത്യേക വിഭവങ്ങളുണ്ട്.
നാവില്‍ കൊതിയൂറുന്ന പഴം വിഭവങ്ങള്‍ ഇതാ
പഴംപൊരി
മലയാളികളുടെ 'വികാരം' തന്നെയാണ് പഴംപൊരി. മാവില്‍മുക്കി പൊരിക്കുന്ന 'പഴംപൊരിയും, ബീഫും' എന്ന പുതിയൊരു കോമ്പോയും കേരളത്തിന്റെ മനസ് കീഴടക്കികഴിഞ്ഞു.
ബനാനാ ചിപ്സ്
ഏത്തയ്ക്ക കൊണ്ടുണ്ടാക്കുന്ന സ്വാദിഷ്ടമായ വിഭവമാണിത്. പഴുത്ത പഴം കൊണ്ടും പച്ച പഴം കൊണ്ടും ബനാന ചിപ്സ് ഉണ്ടാക്കാം.
പഴം വരട്ടിയത്
മധുരം ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട നാടൻ പലഹാരമാണ് പഴം വരട്ടിയത്. പഴുത്ത ഏത്തപ്പഴം ശര്‍ക്കരയും തേങ്ങയും ചേര്‍ത്താണ് ഇത് പാകം ചെയ്യുന്നത്.
പഴം നിറച്ചത്
പഴുത്ത ഏത്തപ്പഴം രണ്ടായി കീറി അതിനകത്ത് തേങ്ങ, ശര്‍ക്കര, എന്നിവയുടെ മിശ്രിതം നിറച്ച് നെയ്യില്‍ പൊരിച്ചെടുക്കാം. തേങ്ങ-ശർക്കര മിശ്രിതത്തില്‍ ഉണക്കമുന്തിരിയും ഏലയ്ക്കയും ചേർത്താല്‍ രുചിയേറും.
കാളന്‍
വാഴയ്ക്കക്കൊപ്പം തേങ്ങ അരച്ച് ഒപ്പം തൈരും ചേർക്കുന്ന കറിയാണ് കാളന്‍. സദ്യയിലെ പ്രധാന വിഭവമാണ് കാളൻ.
ബനാന ഹല്‍വ
വാഴപഴം ഉടച്ച് നെയ്യും പഞ്ചസാരയും നട്‌സും ചേര്‍ത്തുള്ള രുചികരമായ വിഭവമാണിത്
ഉണ്ണിയപ്പം
ഉണ്ണിയപ്പം സോഫ്റ്റാവാന്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് മാവ് അരയ്ക്കുമ്പോള്‍ അതില്‍ അല്‍പ്പം നേന്ത്രപഴം ചേര്‍ക്കുക എന്നത്. രുചിയും കൂടും.
ശര്‍ക്കര വരട്ടി
ഓണ സദ്യയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്ന്. പഴം വറുത്ത് ശര്‍ക്കര പാനിയില്‍ പൊതിഞ്ഞുണ്ടാക്കുന്ന വിഭവം.