വെബ് ഡെസ്ക്
എല്ലാകാര്യങ്ങളിലും പുതുമ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. ടാറ്റൂകളിലും ഈ പുതുമ കൊണ്ടു വന്നാലോ? 2023ല്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ടാറ്റൂകള്‍ പരിചയപ്പെടാം.
റിയലിസം ടാറ്റൂകള്‍
യഥാര്‍ഥമെന്ന് തോന്നുന്നത് പോലത്തെ ടാറ്റൂകളാണിത്. എന്താണോ ടാറ്റൂ ചെയ്യുന്നത്, അതിന്റെ എല്ലാ വശങ്ങളുംവളരെ കൃത്യമായി എടുത്തു കാണിക്കും. ഇപ്പോള്‍ ഏറെ പ്രചാരത്തിലുള്ളവയാണ് റിയലിസം ടാറ്റൂകള്‍.
വാട്ടര്‍ കളര്‍ ടാറ്റൂ
കാണാന്‍ ഏറെ ആകര്‍ഷകമായ കളര്‍ഫുള്‍ ടാറ്റുകളാണ് വാട്ടര്‍ കളര്‍ ടാറ്റൂകള്‍. പ്രത്യേകം വൈദഗ്ധ്യം നേടിയവര്‍ക്ക് മാത്രമാണ് ഇത്തരം ടാറ്റൂകള്‍ ചെയ്യാനാവുക.
ഹാന്‍ഡ് പോക്ക് ടാറ്റൂ
2023ല്‍ ട്രെന്‍ഡിങ് ആയികൊണ്ടിരിക്കുന്ന ടാറ്റൂകളില്‍ ഒന്നാണ് ഹാന്‍ഡ് പോക്ക് ടാറ്റൂ. നിലവില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ ടാറ്റൂ ഗണ്‍ ഉപയോഗിച്ചാണ് ടാറ്റൂ ചെയ്യുന്നത്. എന്നാല്‍ ഹാന്‍ഡ് പോക്ക് ടാറ്റുചെയ്യുന്നത് സൂചികൊണ്ടാണ്.
അനിമല്‍ ടാറ്റൂ
വ്യത്യസ്തമായ ലുക്കിലുള്ള ഒരു ടാറ്റൂ ആണിത്. മൃഗങ്ങളുടെ ചെറു പതിപ്പുപോലെയാണ് ഈ ടാറ്റൂകള്‍ കാണപ്പെടുന്നത്.
ഇല്ലസ്‌ട്രേറ്റീവ് ടാറ്റൂ
എന്താണോ ടാറ്റൂ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിന്റെ പൂര്‍ണത ഇത്തരം ടാറ്റൂകളില്‍ കാണാം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജീവസ്സുറ്റ ചിത്രങ്ങള്‍.
മൈക്രോ റിയലിസം
യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തുവിന്റെ ചെറിയ ചിത്രീകരണമാണിത്. ചെറിയ രീതിയിലുള്ള ഡിസൈനുകളായതിനാല്‍ ഇതിനോടൊപ്പം മറ്റ് ടാറ്റൂകളും ഉള്‍പ്പെടുത്താം.
കള്‍ച്ചറള്‍ ടാറ്റൂ
തങ്ങളുടെ പൈതൃകം ശരീരത്തില്‍ പച്ചകുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരം ടാറ്റൂകള്‍ പ്രധാനമായും ചെയ്യുന്നത്. ഏറെ ജനപ്രിയമാണ് ഈ സ്റ്റൈല്‍.
ന്യൂ സ്‌കൂള്‍ ടാറ്റൂ
ഒരു വസ്തുവിനെ തമാശ രൂപേണയോ, വിചിത്രമായ രീതിയിലോ അവതരിപ്പിക്കുന്ന കളര്‍ഫുള്‍ ടാറ്റൂകളാണിത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളടക്കം ഇത്തരം ടാറ്റൂകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
അനിമെ ടാറ്റു
സ്വന്തം ഫീലിങ്ങുകള്‍ പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഭൂരിഭാഗം പേരും ഇത്തരം ടാറ്റൂകള്‍ തിരഞ്ഞെടുക്കുന്നത്.
ജ്യോമെട്രിക്കല്‍ ടാറ്റൂകള്‍
ജ്യാമിതീയ രൂപങ്ങളുടെ ഒരു സംയോജനം എന്നു വേണമെങ്കില്‍ ഇത്തരം ടാറ്റൂകളെ വിശേഷിപ്പിക്കാം.