വെബ് ഡെസ്ക്
സമ്മർദം നിയന്ത്രിക്കാനുള്ള കഴിവ് വളർത്തിയെടുക്കുന്നത് അവരുടെ വൈകാരികവും മാനസികവുമായ വളർച്ചക്ക് അന്ത്യന്താപേക്ഷിതമാണ്. ചെറു പ്രായത്തിൽ തന്നെ കുട്ടികളെ ഇതിനായി തയ്യാറാക്കാം.
ആദ്യ കാല സ്ട്രെസ് മാനേജ്‌മെന്റ്റ് നിർദേശങ്ങൾ കുട്ടികളെ അവരുടെ കീവിതകാലം മുഴുവൻ പ്രയോജനപ്പെടുത്തുന്ന കോപ്പിങ് തന്ത്രങ്ങളും പ്രതോരോധ ശേഷിയും വികസിപ്പിക്കാൻ സഹായിക്കും.
സമ്മർദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികളെ പഠിപ്പിക്കാൻ ഉപയോഗപ്രദമായ വഴികൾ ഇതാ
ഉദാഹരണങ്ങൾ സഹിതം മനസിലാക്കുക
കുട്ടികൾ മാതാപിതാക്കളെയോ മറ്റ് മുതിർന്നവരെയോ കണ്ട് പഠിക്കുന്നതാണ് നല്ലത്. നിങ്ങൾ സ്വന്തം ജീവിതത്തിൽ സമ്മർദം ചെലുത്തുന്നത് കുട്ടികൾക്ക് ഫലപ്രദമായി കണ്ട് പഠിക്കണം. ആഴത്തിലുള്ള ശ്വസന വ്യായാമങ്ങളും മറ്റ് തരത്തിലുള്ള വിശ്രമങ്ങളും ഇതിൽ ഉൾപ്പെടുത്താം
ഫലപ്രദമായ ആശയ വിനിമയം നടത്തുക
തുറന്ന ആശയ വിനിമയത്തിലൂടെ കുട്ടിയെ പ്രോത്സാപ്പിക്കുക. ഉത്കണ്ഠ, സമ്മർദ്ദങ്ങൾ, മറ്റ് വികാരങ്ങൾ എന്നിവ തുറന്ന് സംസാരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
വ്യായാമം സമ്മര്‍ദം കുറക്കാൻ കഴിവുള്ള എൻഡോർഫിനുകൾ പുറത്ത് വിടുന്നു. അതിനാൽ നൃത്തം,സ്പോർട്സ്, അല്ലെങ്കിൽ ശാരീരികമായി ആവശ്യപ്പെടുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക
സമ്മർദം തിരിച്ചറിയാൻ സഹായിക്കുക
സമ്മർദത്തിന്റെ കാരണങ്ങൾ തിരിച്ചറിയാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. കുട്ടികൾക്കെപ്പോഴും അതിന് സാധിച്ച് കൊള്ളണമെന്നില്ല. അതിനാൽ അതിനായി അവരെ സഹായിക്കുക.
കുട്ടികളിൽ വിശ്രമം ഉറപ്പാക്കുക
കുട്ടികൾക്ക് മതിയായ വിശ്രമ ഉറപ്പാക്കുക. വേണ്ടത്ര ഉറക്കം ലഭിക്കാഞ്ഞത് സമ്മർദം നിയന്ത്രിക്കാൻ പ്രയാസമാണ്. ഉറക്കം കൃത്യമാക്കാൻ അവരെ സഹായിക്കുക
സമയം കൃത്യമായി മാനേജ് ചെയ്യുന്നതിന്റെ പ്രാധാന്യം അവരെ മനസിലാക്കാൻ സഹായിക്കുക. അതിനാൽ സമയ പരിധികൾ കൊണ്ടുണ്ടാകുന്ന സമ്മർദം കുറക്കാം അവർക്ക് സാധിക്കും.
ഹോബികൾ വളർത്തുക എഴുത്ത്, പെയ്ന്റിംഗ്, സംഗീതം തുടങ്ങിയ ഹോബികൾ വളർത്തുക.
കുട്ടികളെ പോസിറ്റീവ് ആക്കുക കുട്ടികളുടെ മുൻപിൽ പോസിറ്റീവ് ആയി നിൽക്കാനും ശ്രദ്ധിക്കുക. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടത് എങ്ങനെയെന്ന് അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുക.