വെബ് ഡെസ്ക്
പ്രകൃതിയുടെ വരദാനമായ ഇളനീര്‍ ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഗുണം ചെയ്യും
ധാരാളം ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ക്ഷീണം മാറ്റാനും സഹായിക്കും
ഗ്ലൂക്കോസിന്റെ അംശമുള്ളതിനാല്‍ മികച്ച എനര്‍ജി ബൂസ്റ്ററാണ് ഇളനീര്‍. രുചിയില്‍ വെല്ലാനാവാത്ത ധാരാളം ഇളനീര്‍ വിഭവങ്ങളുണ്ട്
മിന്റ് കോക്കോനട്ട് വാട്ടര്‍ കൂളര്‍
ഇളനീര്‍ വെള്ളത്തില്‍ ചിയാ സീഡ്, പുതിന എന്നിവ മിക്സ് ചെയ്ത് തണുപ്പിച്ചാല്‍ ഡ്രിങ്ക് റെഡി
ഇളനീര്‍ മാങ്ങ ജ്യൂസ്
നാരുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് മാമ്പഴം. മാങ്ങയില്‍ ഇളനീര്‍ വെള്ളവും കാമ്പും ചേര്‍ത്ത് അരച്ചെടുക്കുക. വെള്ളത്തില്‍ കുതിര്‍ത്ത ബേസില്‍ സീഡുകള്‍ ചേര്‍ത്ത് ജ്യൂസ് കഴിക്കാം
ഇളനീര്‍ ഷെയ്ക്ക്
ഇളനീര്‍ കാമ്പിനും വെള്ളത്തിനുമൊപ്പം പാല്‍, പഞ്ചസാര ബദാം എന്നിവ ചേര്‍ത്ത് ജ്യൂസ് തയ്യാറാക്കാം. ചൂടില്‍ ദാഹമകറ്റാം, പോഷകഗുണങ്ങളുമുണ്ട്
ഇളനീർ പുഡ്ഡിങ്
ഇളനീരിനൊപ്പം പാൽ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്ത് ഒരു പാനിൽ ചൂടാക്കുക. കൈ എടുക്കാതെ ഇളക്കുക. തണുപ്പിച്ച് കഴിഞ്ഞാല്‍ നാവിലിട്ടാല്‍ അലിയുന്ന പുഡ്ഡിങ് റെഡി
എത്ര കഴിച്ചാലും മതിവരാത്ത രുചിയില്‍ ഇളനീര്‍ പായസം തയ്യാറാക്കാം. കണ്ടന്‍സ്ഡ് മില്‍ക്ക്, പാല്‍, പഞ്ചസാര, ഏലക്ക , കശുവണ്ടി എന്നിവ ചേര്‍ത്ത് തന്നെയാണ് ഇളനീര്‍ പായസവും തയ്യാറാക്കിയെടുക്കുന്നത്