കഞ്ഞിവെളളം വെറുതേ കളയല്ലേ; കുടിച്ച് നേടാം ആരോഗ്യം

വെബ് ഡെസ്ക്

പഴമക്കാർ ക്ഷീണമകറ്റാൻ ഉപയോഗിച്ചിരുന്ന എനർജി ഡ്രിങ്കായിരുന്നു കഞ്ഞിവെള്ളം. ദാഹ ശമനിയായി ഉപയോഗിക്കുന്ന കഞ്ഞിവെള്ളത്തിൽ ധാരാളം ഗുണങ്ങൾ ഉണ്ട്

കഞ്ഞിവെള്ളത്തിൽ ധാരാളം നാരുകളും അമിനോ ആസിഡുകളും പ്രോട്ടീനും അന്നജവും അടങ്ങിയിരിക്കുന്നു. ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകൾക്ക് ഇവ സഹായകമാണ്. ശരീരത്തിലെ അണുബാധ പ്രതിരോധിക്കാൻ ഈ പാനീയത്തിനാകും.

ചർമത്തിനുണ്ടാകുന്ന ചുളിവും ചർമ പ്രശ്നങ്ങളും പരിഹരിക്കാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. ഇതിലൂടെ ചർമത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കാൻ സാധിക്കും.

വയറിളക്കവും ഛർദ്ദിയും ഉണ്ടാകുമ്പോൾ ശരീരത്തിലെ നിർജലീകരണം തടയാൻ ക‍ഞ്ഞിവെളളം സഹായിക്കുന്നു

തൊലിപ്പുറത്തെ അസ്വസ്ഥതകൾക്ക് കഞ്ഞിവെള്ളം ഉപയോഗിക്കാം. സൂര്യ രശ്മികളേറ്റുണ്ടാകുന്ന പൊള്ളലുകൾക്കും മറ്റും പരിഹാരമായി കഞ്ഞി വെള്ളത്തിൽ കഴുകിയാൽ മതി

ധാരാളം അന്നജം അടങ്ങിയിട്ടുള്ളതിനാൽ എക്സിമ മൂലമുള്ള ചൊറിച്ചിലിന് തണുപ്പിച്ച കഞ്ഞിവെള്ളം തുണിയിൽ മുക്കി ആ ഭാഗത്ത് തുടയ്‌ക്കുന്നത് പരിഹാരമാണ്.

മുടി കൊഴിച്ചിൽ തടയാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്യാം. ഹെയർ സ്പാ ആയും തലയിലെ താരനകറ്റാനും കഞ്ഞിവെളളം ഉപയോ​ഗിക്കാവുന്നതാണ്.

ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ആമാശയത്തിനും കുടലിനും ഉണ്ടാകുന്ന വീക്കം തടയാനും കഞ്ഞിവെള്ളം ഇടയ്ക്കിടെ കുടിച്ചാൽ മതി. കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് മലബന്ധമകറ്റാൻ സഹായിക്കും.