അലങ്കാര സസ്യങ്ങൾക്കുണ്ട് ചില ഗുണങ്ങളും

വെബ് ഡെസ്ക്

വീട്ടകങ്ങൾ സുന്ദരമാക്കാൻ വയ്ക്കുന്ന ചെടികള്‍ക്ക് ഭംഗിമാത്രമല്ല ഗുണങ്ങളുമുണ്ട്.

സ്‌നേക്ക് പ്ലാന്റ്

ഏകദേശം നാലടി നീളത്തില്‍ വളരുന്ന ചെടികളാണ് സ്‌നേക്ക് പ്ലാന്റ്‌സ്. ഇത് ബെന്‍സീന്‍, ഫോർമാല്‍ഡിഹൈഡ്, ട്രൈക്ലോറോ എഥിലീന്‍ തുടങ്ങിയ ദോഷകരമായ വസ്തുക്കളെ ഒരു പരിധിവരെ നീക്കം ചെയ്യുകയും വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും

ലാവെന്‍ഡര്‍

മനംമയക്കുന്ന സുഗന്ധമുള്ള ഈ ചെടികള്‍ നല്ല ഉറക്കവും മാനസിക ഉല്ലാസവും നൽകുന്നതിന് സഹായിക്കും

ബാംബൂ പാം

അന്തരീക്ഷ മലിനീകരണത്തിന് കാരണമായ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, ടിസിഇ തുടങ്ങിയവ നീക്കി വായുവിനെ ശുദ്ധമാക്കും

ഗോള്‍ഡന്‍ പോത്തോസ്

വീടിനകത്ത് ദുര്‍ഗന്ധം ഇല്ലാതാക്കാനും അന്തരീക്ഷം ശുദ്ധമാക്കാനും ഈ ചെടി സഹായിക്കും

ഓര്‍ക്കിഡ്

കാഴ്ചയില്‍ മനോഹരമാണ് ഓർക്കിഡുകൾ. ഭക്ഷിക്കാവുന്ന പൂക്കളുള്ള ചില ഓർക്കിഡുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ സി- യാൽ സമ്പന്നമാാണ്.

സ്‌പൈഡര്‍ പ്ലാന്റ്

വായു ശുദ്ധീകരിക്കാൻ സഹായിക്കുന്നവയാണ് ഇവ

കറ്റാര്‍വാഴ

അതിശയകരമായ ഗുണങ്ങളോടുകൂടിയ സസ്യമാണ് കറ്റാര്‍വാഴ. ആരോഗ്യ സംരക്ഷണത്തിലും ചര്‍മപരിചരണത്തിലും പ്രധാനപങ്കാണ് കറ്റാർവാഴയ്ക്ക്

റോസ്‌മേരി

അലങ്കാര സസ്യമായ റോസ്മേരി, അകത്തളങ്ങളെ സുഗന്ധ പൂരിതമാക്കുന്നു. ഭക്ഷണത്തിന് രുചി പകരാൻ പാചക സമയത്ത് ഇലകൾ ഉപയോഗിക്കുന്നു