വെബ് ഡെസ്ക്
ആഭരണങ്ങളോട് നമുക്കെന്നും ഒരു പ്രത്യേക താത്പര്യമുണ്ട്. പ്രത്യേകിച്ച് സ്വര്‍ണ്ണത്തോട്. എന്നാല്‍ ഇന്ന് സ്വര്‍ണത്തോടൊപ്പം മാറ്റുരയ്ക്കുന്ന മറ്റൊരു ലോഹമാണ് വെള്ളി. ശക്തമായ തിരിച്ചു വരവ് നടത്തിയ വെള്ളി ആഭരണങ്ങള്‍ക്കും ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്
സ്വര്‍ണ്ണത്തിന് വില കുതിച്ചുയരുന്ന കാലത്ത് പലരും പകരമായി വെള്ളി ആഭരണങ്ങളെ സ്വീകരിക്കുന്നു. ഇന്ന്, വ്യത്യസ്തമായ ഡിസൈനുകളില്‍ വെള്ളി ആഭരണങ്ങള്‍ ലഭ്യമാണ്. ലുക്കിലും, ഫീലിലുമുള്ള വ്യത്യസ്തതയാണ് വെള്ളി ആഭരണങ്ങളുടെ പ്രത്യേകത
കാഴ്ചയിലെ ഭംഗിക്കൊപ്പം ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ലോഹം കൂടിയാണ് വെള്ളി
ഏത് അവസരത്തിലും ധരിക്കാവുന്ന രീതിയില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളിലാണ് വെള്ളി ആഭരണങ്ങള്‍ വിപണിയില്‍ എത്തുന്നത്. ട്രെന്‍ഡിങ്ങാവുന്ന വെള്ളി ആഭരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
കമ്മലുകള്‍
പരമ്പരാഗതവും എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതുമായ രീതിയിലുള്ള കമ്മലുകള്‍ വെള്ളിയില്‍ ഇന്ന് ലഭ്യമാണ്
വളകള്‍
വ്യത്യസ്തമായ ഡിസൈനുകളില്‍ വെള്ളിയില്‍ തീര്‍ത്ത വളകള്‍ ഇന്ന് ലഭ്യമാണ്. അതുപോലെ ബ്രേസ്ലറ്റുകളും. ഒരു വെറൈറ്റി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ അത്തരമൊരു പരീക്ഷണത്തിന് മുതിരാം.
പാദസരം
വെള്ളിയില്‍ തീര്‍ത്ത പാദസരങ്ങള്‍ വ്യത്യസ്തമായ പാറ്റേണുകളില്‍ ഇന്ന് സുലഭമാണ്. അതിനാല്‍ തന്നെ ആവശ്യക്കാരും ഏറെയാണ്
മുത്തിനൊപ്പവും!
വെള്ളിക്കൊപ്പം മുത്തുകള്‍( പേള്‍) കൂടി ചേരുകയാണെങ്കില്‍ അത് ആഭരണത്തിന്റെ സൗന്ദര്യം ഒന്നുകൂടി വര്‍ദ്ധിപ്പിക്കും
ഡയമണ്ട് പതിച്ച വെള്ളി ആഭരണങ്ങളും ഇന്ന് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം
മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്നു എന്നതാണ് വെള്ളിയ്ക്ക് ആവശ്യക്കാര്‍ ഏറാനുള്ള പ്രധനകാരണം