വെബ് ഡെസ്ക്
എന്താണ് സ്ലീപ് ടോക്കിങ്?
ഉറക്കത്തിൽ ഒരു വ്യക്തി അറിയാതെ സംസാരിക്കുകയോ ബഹളം വയ്ക്കുകയോ പിറുപിറുക്കുകയോ ചെയുന്ന അവസ്ഥയാണ് സ്ലീപ് ടോക്കിങ്
സ്ലീപ് ടോക്കിങ് സ്വാഭാവികമാണോ?
പഠനങ്ങൾ അനുസരിച്ച് 66% ആളുകളും ഉറക്കത്തില്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ക്കും ബോധ്യമുണ്ടാകാറില്ല
എന്താണ് കാരണം?
ഉറക്കത്തില്‍ സംസാരിക്കുന്നതിന് പിന്നില്‍ ജനിതകഘടനകളുടെ സ്വാധീനമുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി), വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ ഉറക്കത്തില്‍ സംസാരിക്കും
ഡിപ്രഷന്‍ നിയന്ത്രിക്കാനായുള്ള ആന്റി ഡിപ്രസന്റ് മരുന്നുകള്‍ കഴിക്കുന്നവരില്‍ ഈ പ്രവണതയുണ്ടാകാം
മദ്യലഹരിയില്‍ ഉറങ്ങുന്നവരിലും ദേഹാസ്വാസ്ഥ്യം, പനി തുടങ്ങിയവയുള്ളവരിലും ഇത് കാണപ്പെടും
ഉറക്കത്തിലെ സംസാരം എങ്ങനെ നിയന്ത്രിക്കാം?
ഉറക്കത്തില്‍ സംസാരിക്കുന്നത് ഒപ്പം കിടക്കുന്ന വ്യക്തിക്കോ പങ്കാളിക്കോ ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്. എപ്പോഴെങ്കിലുമാണ് ഈ പ്രവണതയെങ്കില്‍ സ്വാഭാവികമാണ്. എന്നാല്‍, ഇത് തുടരുന്നുവെങ്കില്‍ എത്രയും വേഗം ആരോഗ്യ വിദഗ്ധനെ സമീപിക്കണം
ഉറങ്ങുന്ന ശൈലിമുതല്‍, എത്ര സമയം ഉറങ്ങുന്നു എന്നതുവരെ നമ്മളെ സ്വാധീനിക്കും. കൃത്യ സമയത്ത് ഉറങ്ങുന്നത് മാനസികാരോഗ്യത്തിന് ഉത്തമമാണ്. വൃത്തിയുള്ള കിടക്ക ഉപയോഗിക്കുന്നതും വായുസഞ്ചാരം ഉറപ്പാക്കുന്നതും വളരെ പ്രധാനമാണ്
സമ്മർദം കുറയ്ക്കാം
ശാരീരിക- മാനസിക സമ്മർദങ്ങള്‍ അനുഭവിക്കുന്നവരാണ് ഉറക്കത്തില്‍ സംസാരിക്കാറുള്ളത്. കിടക്കുന്നിന് മുന്‍പ് സമ്മർദം കുറയ്ക്കാനുള്ള വഴികള്‍ സ്വയം കണ്ടെത്താം. മെഡിറ്റേഷന്‍ ചെയ്യുന്നതും ഇഷ്ടമുള്ള ബുക്ക് വായിക്കുന്നതും ഏറെ ഗുണം ചെയ്യും