ഉറക്കം കുറവാണോ? ഈ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തൂ

വെബ് ഡെസ്ക്

ഒന്ന് കണ്ണടയ്ക്കാൻ പറ്റുന്നില്ലെന്ന് പരിഭവപ്പെടുന്ന പലരെയും നമുക്ക് ചുറ്റും കാണാം. കൃത്യമായ ഉറങ്ങാന്‍ സാധിക്കാത്തത് ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ്

നമ്മുടെ ജീവിതരീതിയും ഭക്ഷണരീതിയുമാണ് ഉറക്കത്തെ ബാധിക്കുന്നത്

നന്നായി ഉറങ്ങുന്നതിനായി ഈ ഭക്ഷണങ്ങള്‍ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ

ഇളം ചൂടുപാല്‍

ഇളംചൂടുള്ള പാലിലെ ട്രിപ്‌റ്റോഫാന്‍, മെലറ്റോണിന്‍ എന്നീ ഘടകങ്ങള്‍ ഉറക്കത്തിന് സഹായകരമാവും

വാല്‍നട്‍സ്

വാല്‍നട്‍സ് കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും. മെലറ്റോണിന്റെ മികച്ച സ്രോതസ്സുകളിലൊന്നാണ് വാല്‍നട്‍സ്. ഇതില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡും ഉറക്കം ലഭിക്കാന്‍ ഉപയോഗപ്രദമാണ്

വറുത്ത മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് ഉറക്കത്തെ സഹായിക്കും. ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡിന്റെ ഉറവിടമാണ് ഇവ. മത്തങ്ങ വിത്തുകളിലെ സിങ്ക്, കോപ്പര്‍, സെലിനിയം എന്നിവയും ഉറക്കം ലഭിക്കുന്നതിന് സഹായകരമാവും

നേന്ത്രപ്പഴം

മഗ്നീഷ്യം, ട്രിപ്‌റ്റോഫാന്‍, വിറ്റാമിന്‍, ബി6, കാര്‍ബോഹൈഡ്രേറ്റ്, പൊട്ടാസ്യം തുടങ്ങി ഉറക്കത്തെ സഹായിക്കുന്ന ഒരുപാട് ഘടകങ്ങള്‍ നേന്ത്രപ്പഴത്തിലുണ്ട്

കുതിര്‍ത്ത ചിയ വിത്തുകള്‍

ചിയ വിത്തുകളില്‍ അമിനോ ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും