വയറു നന്നായി കൂടുന്നുണ്ടോ; ഈ ശീലങ്ങളാകാം കാരണം

വെബ് ഡെസ്ക്

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും : ഗ്രനോള പേസ്ട്രികൾ, ബേക്കറി പലഹാരങ്ങൾ തുടങ്ങി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ നിയന്ത്രണമില്ലാതെ കഴിക്കുന്നത് വയറ്റിൽ കൊഴുപ്പ് കൂടാൻ കാരണമാകും

മദ്യം : അമിതമായ മദ്യപാനം കരൾ രോഗം, അർബുദങ്ങൾ, അമിതഭാരം, ഇൻഫ്ളമേഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

ശാരീരിക നിഷ്‌ക്രിയത്വം : ദിവസം മൂന്ന് മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നവരിൽ വയറിലെ പൊണ്ണത്തടി കൂടാൻ സാധ്യത കൂടുതലാണ്.

ധാരാളം ഭക്ഷണം കഴിക്കുന്നത് : അമിത ഭക്ഷണം ശരീരത്തിലെ കലോറി കൂടുന്നതിനും ശരീരം ഭാരം വർധിക്കുന്നതിനും കാരണമാകുന്നു. സ്ട്രെസ് ആണ് ഭക്ഷണത്തോടുള്ള ആസക്തിക്ക് പിന്നിലെ പ്രധാന കാരണം.

പ്രോട്ടീന്റെ അഭാവം : പ്രോട്ടീന്റെ അഭാവം പ്രോട്ടീൻ പേശികളുടെ വളർച്ചയെ ബാധിക്കുന്നു. ഇത് ശരീരത്തിലെ മെറ്റാബോളിസത്തെയും ശരീരത്തിലെ കലോറിയുടെ അളവിനെയും സ്വാധീനിക്കുന്നു.

ഉറക്കക്കുറവ് : ദിവസവും അഞ്ച് മണിക്കൂറിൽ താഴെ നേരം ഉറങ്ങുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.

സമ്മർദ്ദം : മോശമായ ഉറക്കം, ഭക്ഷണത്തോടുള്ള അമിതമായ ആസക്തി, അമിതമായ മദ്യപാനം എന്നിവക്കെല്ലാം സമ്മർദ്ദം കാരണമാകുന്നു. ഇതെല്ലാം വയറ്റിലെ കൊഴുപ്പ് കൂടാൻ കാരണമാകുന്നു.

ജനിതകകാരണങ്ങൾ : ജനിതകമായ കാരണങ്ങൾ കൊണ്ടും ആളുകൾക്ക് പൊണ്ണത്തടി ഉണ്ടാകാം.

ബ്ലോട്ടിങ് : ബ്ലോട്ടിങ് പക്ഷെ എല്ലാ കാലത്തേക്കും നിലനിൽക്കണമെന്നില്ല. ആമാശയത്തിലും കുടലിലും വാതകം അടിഞ്ഞുകൂടുന്നതാണ് ബ്ലോട്ടിങ്.