വെബ് ഡെസ്ക്
മാതാപിതാക്കളില്‍നിന്ന് ഒരു കുട്ടി എന്താകും കൂടുതല്‍ കേള്‍ക്കാനാഗ്രഹിക്കുന്നത്?
പ്രോത്സാഹനം, വഴികാട്ടല്‍, ഉറപ്പ് എന്നിവ ഉള്‍ക്കൊള്ളുന്ന വാക്കുകള്‍ കുട്ടികളുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ആത്മാഭിമാനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും
ആത്മവിശ്വാസമുള്ളവരും സന്തുഷ്ടരുമായി വളരുന്നതിന് കുട്ടികള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന എട്ട് കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
നിന്നോടുള്ള സ്‌നേഹത്തിന് കുറവുണ്ടാകില്ല
നിരന്തരമായി സ്‌നേഹിക്കപ്പെടുന്നു എന്ന് തിരിച്ചറിയുന്ന കുഞ്ഞുങ്ങള്‍ ആത്മവിശ്വാസമുള്ളവരും മെച്ചപ്പെട്ട വൈകാരിക നിയന്ത്രണങ്ങള്‍ ഉള്ളവരുമായി കാണപ്പെടുന്നു. തോല്‍വി, ജയം തുടങ്ങിയ മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ സ്നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടികളില്‍ സുരക്ഷിതത്വ ബോധം ഉണ്ടാക്കുന്നു
നിങ്ങള്‍ ഇവിടെ സുരക്ഷിതരാണ്
സ്വന്തം ഗൃഹാന്തരീക്ഷത്തിലും പരിസരങ്ങളിലും സുരക്ഷിതത്വം അനുഭവപ്പെടുന്ന കുട്ടികളില്‍ ആരോഗ്യപരമായ സാമൂഹിക, വൈകാരിക പെരുമാറ്റങ്ങള്‍ കണ്ടു വരുന്നുണ്ട്. തങ്ങള്‍ സുരക്ഷിതരാണ് എന്ന ബോധം കുട്ടികളില്‍ ഉണ്ടാക്കുന്നതിലൂടെ അവര്‍ക്ക് ജിജ്ഞാസയും ആത്മവിശ്വാസവും നിലനിര്‍ത്തിക്കൊണ്ട് ലോകത്തെ നിരീക്ഷിക്കുവാന്‍ സാധിക്കും
ഞാന്‍ നിന്നെ വിശ്വസിക്കുന്നു
കുട്ടികളുടെ കഴിവിലുള്ള വിശ്വാസം അവരുടെ ആത്മവിശ്വാസത്തെ വളര്‍ത്തിയെടുക്കാന്‍ സഹായകമാകും. തങ്ങളെ മാതാപിതാക്കള്‍ക്ക് വിശ്വാസമുണ്ടെന്ന് കരുതുന്ന കുട്ടികളില്‍ പ്രതിസന്ധികളെ നേരിടുവാനും ബുദ്ധിമുട്ടുകളെ തരണം ചെയ്യാനുമുള്ള കഴിവ് കൂടുതലാണ്. ഈ വിശ്വാസം കുട്ടികളില്‍ തങ്ങളുടെ പ്രയത്‌നങ്ങളെ മികവിലേക്കെത്തിക്കാനുള്ള ചവിട്ടുപടികളായി വര്‍ത്തിക്കും.
തെറ്റുകള്‍ പറ്റുന്നത് സ്വാഭാവികമാണ്
തെറ്റുകള്‍ കൂടുതല്‍ അറിവ് നേടുന്നതിനുള്ള അവസരങ്ങളായി കണക്കാക്കുന്ന കുട്ടികളില്‍, പരാജയഭീതിയില്ലാതെ ബുദ്ധിമുട്ടുള്ള സംരംഭങ്ങളും, പുതിയ ആശയങ്ങളും ഏറ്റെടുക്കാനുള്ള കഴിവ് കൂടുതലായി കണ്ടുവരുന്നു. തെറ്റുകള്‍ മനുഷ്യസഹജമാണ് എന്ന് ഉറപ്പു നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ നൂതന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നു.
നീ നീയായി തന്നെ തുടരുന്നതിനു നന്ദി
കുട്ടികളെ അവരുടെ നേട്ടങ്ങള്‍ക്കപ്പുറം, അവരുടെ സ്വാഭാവികതയുടെയും സ്വത്വബോധത്തിന്റെയും പേരില്‍ അഭിനന്ദിക്കുന്നത് അവരില്‍ സ്വന്തം മൂല്യത്തെ പറ്റി ബോധമുണ്ടാക്കാന്‍ സഹായിക്കുന്നു. തങ്ങളുടെ വ്യക്തിത്വത്തിന്റെ പേരില്‍ അംഗീകരിക്കപ്പെടുന്നത് കുട്ടികളില്‍ പരസ്പര ബഹുമാനവും ആത്മവിശ്വാസവും ഉണ്ടാക്കുന്നു
എന്താണ് നിനക്ക് പറയാനുള്ളത്?
കുട്ടികളോട് അഭിപ്രായം ചോദിക്കുന്നത് അവരില്‍ പ്രശ്‌നപരിഹാരം, സ്വയം പര്യാപ്തത എന്നിവ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. തങ്ങള്‍ ബഹുമാനിക്കപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്യുന്നു എന്ന തോന്നല്‍ കുട്ടികളില്‍ വിമര്‍ശനാത്മക ചിന്താശേഷി ഉണ്ടാക്കിയെടുക്കുന്നു
നിനക്ക് കഴിയും
തങ്ങളുടെ കഴിവുകള്‍ക്ക് ലഭിക്കുന്ന അംഗീകാരം കുട്ടികളില്‍ സ്ഥിരോല്‍സുകതയും പ്രതിസന്ധികളെ നേരിടാനുള്ള കഴിവും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ജീവിതത്തിലെ പല ഘട്ടങ്ങളില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഇതവര്‍ക്ക് പ്രചോദനമാകും
എനിക്ക് നിന്നില്‍ അഭിമാനമുണ്ട്
തങ്ങളില്‍ തങ്ങളുടെ മാതാപിതാക്കള്‍ അഭിമാനം കൊള്ളുന്നുണ്ട് എന്ന ബോധം കുട്ടികളില്‍ ജീവിതത്തെ സംബന്ധിച്ച് നല്ല മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനും സഹായിക്കുന്നു. കുട്ടികളുടെ വിജയങ്ങളോടൊപ്പം പ്രയത്‌നങ്ങളെയും അംഗീകരിക്കേണ്ടത് അനിവാര്യതയാണ്