വെബ് ഡെസ്ക്
മഴക്കാലം പലപ്പോഴും പവർകട്ടിന്റെ കൂടി കാലമാകാറുണ്ട്
സുരക്ഷ ഉറപ്പാക്കാനായി ഫ്‌ളാഷ്‌ലൈറ്റ്, വിളക്കുകള്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ സജ്ജമാക്കാം
പവര്‍ബാങ്ക് ചാർജ് ചെയ്ത് എപ്പോഴും കൈയിൽ കരുതണം
പവർകട്ട് സമയം കുറച്ച് ആസ്വാദ്യകരമാക്കിയാലോ? മെഴുകുതിരികൾ ഭംഗിയായി കത്തിച്ചുവയ്ക്കുന്നത് മനസിന് ആശ്വാസമേകും
മെഴുകുതിരി വെട്ടത്തിൽ കൂട്ടുകാരും കുടുംബവുമായി ഒരുമിച്ചിരുന്ന് പ്ലേബോർഡ് ഗെയിം പോലെ ചിലത് പരീക്ഷിക്കാം
പ്രിയപ്പെട്ടവരോട് കഥകള്‍ പറയാനോ സംസാരിക്കാനോ ഉള്ള അവസരമാക്കി മാറ്റാം
ഇത്തിരി നൊസ്റ്റാൾജിക് ആയാലോ? അങ്ങനെയെങ്കിൽ മാനത്തെ നക്ഷത്രങ്ങളുടെ ഭംഗി ആസ്വദിക്കാം
സംഗീതോപകരണങ്ങളില്‍ താത്പര്യമുള്ളവർ കൂട്ടത്തിലുണ്ടെങ്കിൽ ഈ സമയം അവ ആസ്വദിക്കുന്നതിനായി മാറ്റിവയ്ക്കാം
പോസിറ്റീവ് ചിന്തയോടെ, കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനുള്ള അവസരമായും ഉപയോഗിക്കാം