വെബ് ഡെസ്ക്
നല്ല സുഗന്ധം നല്‍കുന്ന നിരവധി പെര്‍ഫ്യൂമുകള്‍ വിപണിയില്‍ ലഭ്യമാണ്
പുറത്തിറങ്ങുമ്പോള്‍, പ്രത്യേകിച്ച് മീറ്റിങ്ങുകള്‍ പോലുള്ള ഔദ്യോഗിക വേദികളില്‍ പോകുമ്പോള്‍ പെര്‍ഫ്യൂം അടിക്കുന്നത് ആത്മവിശ്വാസം നല്‍കുന്നു
എന്നാല്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകളുടെ തിരഞ്ഞെടുപ്പുകളിലും സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്
പെര്‍ഫ്യൂമുകളുടെ സുഗന്ധമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. പൂവുകളുടെയോ സിട്രസിന്റേയോ നേരിയ സുഗന്ധം നല്‍കുന്ന പെര്‍ഫ്യൂമുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക
പെര്‍ഫ്യൂമുകള്‍ പ്രയോഗിക്കുന്നത് ലെയറുകളായി കണക്കാക്കാം. കൈത്തണ്ട, കഴുത്ത്, ചെവിയുടെ പിന്‍വശം തുടങ്ങിയ സ്ഥലങ്ങളില്‍ പെര്‍ഫ്യൂം അടിക്കുന്നതാണ് നല്ലത്. ഇതാണ് അടിസ്ഥാന ലെയര്‍
മീറ്റിങ്ങിന്റെ സ്വഭാവവും ചുറ്റുപാടും മനസിലാക്കി വേണം പെർഫ്യൂമുകൾ തിരഞ്ഞെടുക്കാൻ. ബിസിനസ് മീറ്റുങ്ങുകളില്‍ പങ്കെടുക്കുമ്പോൾ നേരിയ സുഗന്ധമുള്ളവയും കാഷ്വൽ അല്ലെങ്കിൽ ഔട്ട്ഡോർ മീറ്റുങ്ങുകൾക്കായി അൽപ്പം കൂടി വീര്യമുള്ള പെർഫ്യൂമുകളും പരിഗണിക്കാം
പെർഫ്യൂമുകളുടെ അമിത ഉപയോഗം ഒഴിവാക്കണം. ഇത് രൂക്ഷഗന്ധത്തിനും മറ്റുള്ളവർക്ക് അസ്വസ്ഥയുണ്ടാക്കാനും സാധ്യതയുണ്ട്
ബോഡി ലോഷനും പെർഫ്യൂമും ഒന്നിച്ച് ഉപയോഗിക്കേണ്ടതില്ല. വൈരുധ്യമുള്ള സുഗന്ധങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്
വസ്ത്രത്തിലല്ല ശരീരത്തിലാണ് പെർഫ്യൂം ഉപയോഗിക്കേണ്ടത്. ശരീരത്തിലെ നാച്വറൽ ഓയിലുകളുമായി പ്രവർത്തിക്കുമ്പോഴാണ് പെർഫ്യൂമുകളിൽ നിന്ന് കൂടുതൽ സുഗന്ധം ഉണ്ടാവുക
കുളി കഴിഞ്ഞയുടനെ പെർഫ്യൂം ഉപയോഗിക്കുന്നതാണ് ഉചിതം. ശരീരം നന്നായി തുടച്ച് വെള്ളമെല്ലാം പോയി എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതു സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കും