ചെറിയ വലിയ കാര്യങ്ങള്‍, പത്ത് വയസിന് മുന്‍പ് കുട്ടികളെ ഇക്കാര്യങ്ങള്‍ പഠിപ്പിക്കാം

വെബ് ഡെസ്ക്

ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കേണ്ടത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ഏറെ പ്രധാനമാണ്.

ഷൂ ലെയ്‌സ് കെട്ടുക, ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടുക, വ്യക്തി ശുചിത്വം, സ്വയം പര്യാപ്തത എന്നിവ പഠിപ്പിക്കാം.

ബഹുമാനം അനുകമ്പ

വ്യക്തികളെ ബഹുമാനിക്കാന്‍ പഠിപ്പിക്കാം. കുട്ടികളെ അനുകമ്പയും സഹാനുഭൂതിയും ഉള്ളവരാകാന്‍ പ്രേരിപ്പിക്കുക.

ഉത്തരവാദിത്വം

പ്രായത്തിന് അനുസരിച്ചുള്ള ഉത്തരവാതിത്വങ്ങള്‍ കുട്ടികളെ പഠിപ്പിക്കാം. റൂം വൃത്തിയായി പരിപാലിക്കുക വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുക തുടങ്ങിയ ചുമതലകളാണെന്ന് ബോധ്യപ്പെടുത്താം.

പ്രശ്‌നങ്ങള്‍ പരിഹാരം

പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ കുട്ടികളെ സജ്ജമാക്കുക. തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ വേണ്ട പിന്തുണ നല്‍കുക.

പണ വിനിമയം

പണം ചെലവാക്കുന്നതില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പഠിപ്പിക്കാം. ചെറിയ നിക്ഷേപം, പണത്തിന്റെ മൂല്യം, കൈകാര്യം ചെയ്യല്‍ എന്നിവ പഠിപ്പിക്കാം.

ഭക്ഷണക്രമം വ്യായാമം

ഭക്ഷണത്തിന്റെയും ഭക്ഷണക്രമത്തിന്റെ പ്രാധാന്യം മനസിലാക്കി നല്‍കാം. വ്യായാമം ശീലമാക്കുക, നല്ല ഉറക്കത്തിനും വ്യക്തി ശുചിത്വവും പാലിച്ചുകൊണ്ടുള്ള ജീവിത രീതി പഠിപ്പിക്കുക.

വികാരങ്ങളെ ഫലപ്രഥമായി കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കാം.

പ്രകൃതി സ്‌നേഹം

പ്രകൃതിയെയും ചുറ്റപാടിനെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കാം.

ഡിജിറ്റല്‍ വിഭ്യാഭ്യാസം- സുരക്ഷ

ആധുനിക കാലത്ത് ഡിജിറ്റല്‍ ലോകത്തെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാം. ടെക്‌നോളജിയുടെ സാധ്യതകളും, വെല്ലുവികളും കുട്ടികളെ പഠിപ്പിക്കുക.

ഉപകാരസ്മരണ യുക്തി ബോധം എന്നിവയെ കുറിച്ച കുട്ടികളെ പഠിപ്പിക്കാം.