വെബ് ഡെസ്ക്
മിക്കവാറും മലയാളിയുടെ ദിവസം തുടങ്ങുന്നത് തന്നെ ചായ കുടിച്ചാണ്. ഉന്മേഷത്തോടെയിരിക്കാനാണ് പലരും ചായ കുടിക്കുന്നത്
വഴിയോരത്ത് കൂടി നടക്കുമ്പോള്‍ ഒരു ചായ കുടിച്ചാലോ എന്ന് ചിന്തിക്കുന്നവരാണ് നമ്മളിലേറെയും. പലതരം ചായകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍, ചായയ്ക്ക് പൊന്നിനേക്കാള്‍ വിലയായാലോ?
അത്യപൂര്‍വമായി മാത്രം ലഭിക്കുന്ന 'ദ ഹോങ് പാവ്' എന്ന ചൈനീസ് ഒലോങ് ടീയാണ് ലോകത്തെ ഏറ്റവും വിലയുള്ള തേയില. ഒരു കിലോയ്ക്ക് 10 കോടി രൂപ!
ചൈനയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലെ വുയി മലനിരകളിലാണ് ദ ഹോങ് പാവ് തെയിലയുടെ ഉത്ഭവം. മദേഴ്‌സ് ട്രീ എന്നറിയപ്പെടുന്ന 350 വര്‍ഷങ്ങള്‍ പഴക്കമുള്ള കുറ്റിച്ചെടിയിൽനിന്നാണ് തേയില നുള്ളുന്നത്
14 മുതല്‍ 17 വരെ നൂറ്റാണ്ടിൽ ചൈന മംഗോളിയന്‍ ഭണകാലത്താണ് ഇത് കൂടുതലായി കാണപ്പെട്ടിരുന്നതെന്ന് പഠനങ്ങള്‍ പറയുന്നു
എന്തുകൊണ്ട് ഇത്ര വില?
വളരെ അപൂര്‍വമായാണ് തേയില ലഭിക്കുന്നതെന്നതാണ് പ്രധാന കാരണം. ശൈത്യകാലത്ത് മാത്രമാണ് ഇതുണ്ടാവുന്നത്. അതും ചെറിയ അളവില്‍
പഴകും തോറും രുചിയേറുന്ന ഇലകളാണ് ഒലോങ്ങിന്‌റെ പ്രത്യേകത. രുചിയ്ക്കുപുറമെ ആരോഗ്യഗുണങ്ങളും ഏറെയാണ്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, നീര്‍വീക്കം തുടങ്ങിയവ പരിഹരിക്കാനുള്ള ആന്‌റിഓക്‌സിഡന്‌റ് ഗുണങ്ങളാണ് പ്രധാനം
ഇത് ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വര്‍ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും
ഹൃദയാരോഗ്യത്തിനും മാനസികാരോഗ്യത്തിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് ഒരുപോലെ സഹായിക്കും