മോണിങ് ആങ്സൈറ്റി അലട്ടുന്നുവോ; പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ട്

വെബ് ഡെസ്ക്

ആകുലതയോടും സമ്മര്‍ദത്തോടും കൂടി രാവിലെ ഉണരുന്നതിനെയാണ് രാവിലെയുള്ള ഉത്കണ്ഠ (മോര്‍ണിങ് ആങ്സൈറ്റി) എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്

രാവിലെ തോന്നുന്ന ഉത്കണ്ഠകള്‍ നേരിടാനും സന്തോഷത്തോടെയും ഫലപ്രദവുമായി ഒരു ദിവസം ആരംഭിക്കാനുമുള്ള ചില എളുപ്പവഴികള്‍ നോക്കാം

മതിയായ ഉറക്കം

രാത്രി മതിയായ ഉറക്കം ലഭിച്ചെന്ന് ഉറപ്പാക്കുക. കാരണം ഉറക്കക്കുറവ് ആകുലതകള്‍ കൂടാനുള്ള കാരണമാകുന്നു. കൂടാതെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു

വ്യായാമം ശീലമാക്കുക

രാവിലെ വ്യായാമം ശീലമാക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും സന്തോഷത്തോടെ ഒരു ദിവസം തുടരുന്നതിനും ഇത് സഹായിക്കുന്നു. ശ്വസന വ്യായാമങ്ങളും ഉള്‍പ്പെടുത്താം

വെയില്‍ ഏല്‍ക്കാം

എഴുന്നേറ്റ് കഴിഞ്ഞാല്‍ സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്. ദിവസം പോസിറ്റീവായി തുടങ്ങുന്നതിന് ഇത് സഹായിക്കുന്നു

കഫിന്‍ കഴിക്കുന്നത് കുറയ്ക്കുക

അതിരാവിലെ തന്നെ കഫീന്‍ കഴിക്കുന്നത് കുറയ്ക്കാം. പകരം കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കാന്‍ ശ്രമിക്കുക

ഡയറി എഴുതാം

ഡയറി എഴുതുന്നത് ശീലിക്കുക. ഒരു ദിവസത്തെ പ്ലാനുകള്‍ ഇവിടെ എഴുതി വയ്ക്കാന്‍ ശ്രമിക്കുക. ഇത്തരം എഴുത്തുകള്‍ രാവിലെ പോസിറ്റീവായി തുടങ്ങാന്‍ സഹായിക്കുന്നു

ജോലികള്‍ ക്രമീകരിക്കാം

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ചെയ്തു തീര്‍ക്കേണ്ട ജോലികളെക്കുറിച്ചുള്ള ചിന്തകളും ആകുലതകള്‍ വര്‍ധിപ്പിക്കാം. അതുകൊണ്ടുതന്നെ തലേ ദിവസം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ജോലികള്‍ ചെയ്ത് വയ്ക്കാവുന്നതാണ്. അങ്ങനെയാണെങ്കില്‍ എഴുന്നേല്‍ക്കുമ്പോള്‍ അധിക ഭാരം അനുഭവപ്പെടില്ല