കൈയക്ഷരം മെച്ചപ്പെടുത്തണോ? ഇതാ ചില മാര്‍ഗങ്ങൾ

വെബ് ഡെസ്ക്

എഴുത്തിന് പലര്‍ക്കും പല ശൈലിയാണ്. കയ്യെഴുത്ത് മനോഹരമാകുന്നത് എഴുത്തിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കും

ആശയവിനിമയത്തിന് മാത്രമല്ല, നാം എഴുത്ത് പ്രയോഗിക്കുന്നത്. എന്നാല്‍ അതൊരു കഴിവും കൂടിയാണ്

പല മാര്‍ഗങ്ങളിലൂടെ കൈയെഴുത്ത് നമുക്ക് മനോഹരമാക്കാം. എഴുതാനെടുക്കുന്ന പേനയ്ക്കും പെന്‍സിലിനും അതില്‍ പങ്കുണ്ട്. നമ്മുടെ കൈയില്‍ ഒതുങ്ങുന്ന, സുഖപ്രദമായ എഴുത്തുപകരണം ഉണ്ടായിരിക്കണം

പേനയോ പെന്‍സിലോ പിടിക്കുന്നതിനും ഒരു രീതിയുണ്ട്. ഏത് രീതിയാണോ നമുക്ക് സൗകര്യം ആ രീതി പിന്തുടരുന്നതാണ് നല്ലത്. മറ്റുള്ളവര്‍ എങ്ങനെയാണോ ഉപയോഗിക്കുന്നത് ആ രീതി പിന്തുടര്‍ന്നാല്‍ നിങ്ങളുടെ എഴുത്ത് മെച്ചപ്പെടണമെന്നില്ല

എഴുതുമ്പോള്‍ നേരെ ഇരുന്ന് എഴുതാന്‍ ശ്രമിക്കുക. കുനിഞ്ഞോ കിടന്നോ എഴുതാന്‍ ശ്രമിച്ചാല്‍ കൈയെഴുത്ത് മോശമാകാം

വരകളിലൂടെയും കര്‍വുകളിലൂടെയും മറ്റും എഴുതി പരിശീലിക്കുന്നത് നല്ലതാണ്. ചില അക്ഷരങ്ങള്‍ കൃത്യമായി പഠിക്കാനും ഇത് സഹായിക്കുന്നു

അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കും ഇടയില്‍ കൃത്യമായ അകലമുണ്ടെന്ന് ഉറപ്പിക്കുക. അക്ഷരങ്ങള്‍ മനോഹരമായി കാണപ്പെടാനും സുഗമമായി വായിക്കാനും ഇവ സഹായിക്കുന്നു

എഴുത്ത് ഇടയ്ക്കിടെ വിശകലനം ചെയ്യുന്നത് നല്ലതാണ്. അതിലൂടെ എവിടെയൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നും എങ്ങനെ മാറ്റം വരുത്താമെന്നും നമുക്ക് മനസിലാകും