വെബ് ഡെസ്ക്
ഉച്ചയ്ക്കുശേഷം ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ അലസത തോന്നാറുണ്ടോ? ഉച്ചഭക്ഷണശേഷം ഉറക്കച്ചടവോടെയാകും മിക്കവരും ജോലി ചെയ്യുന്നത്
ജോലി സ്ഥലത്തും കോളേജിലും മറ്റും ഉച്ചയ്ക്ക് ശേഷം ഉറക്കം തൂങ്ങിയിരിക്കുന്നത് ജോലിയെയും പഠനത്തെയും ബാധിക്കും. ഈ അലസത മറികടക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്
പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കുക. തിരക്കുകള്‍ മൂലം രാവിലത്തെ ഭക്ഷണം ഉപേക്ഷിക്കുന്നതിലൂടെ ജോലിയിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ ഉണ്ടാകും
ഉച്ചഭക്ഷണ സമയത്ത് അമിതമായി ഭക്ഷണം കഴിക്കാനും ഇത് കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ക്ഷീണവും വിശപ്പും അനുഭവപ്പെടുകയും ചെയ്യുന്നു
ഉച്ചഭക്ഷണത്തോടൊപ്പം ലഘു ഭക്ഷണം കഴിക്കുന്നത് തലച്ചോറിനെ ഉണര്‍ത്താന്‍ സഹായിക്കുന്നു. അണ്ടിപ്പരിപ്പ്, താമരവിത്ത് തുടങ്ങിയ നട്ട്‌സ് കഴിക്കുന്നത് നല്ലതാണ്
ഉച്ചയ്ക്ക് ശേഷം എന്തെങ്കിലും സജീവപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക. ഇത് ഊര്‍ജം വര്‍ധിപ്പിക്കാന്‍ സഹായിക്കും
ഗ്രീന്‍ ടീ കുടിക്കാന്‍ ശ്രമിക്കുക. ശക്തമായ ആന്റിഓക്‌സിഡന്റ് നല്‍കുന്ന കാറ്റെച്ചിന്‍സ് എന്ന സസ്യ സംയുക്തങ്ങള്‍ ഗ്രീന്‍ ടീയിലുണ്ട്. ഇത് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു
നന്നായി വെള്ളം കുടിക്കുക. വെള്ളം കുടിക്കാതിരിക്കുമ്പോള്‍ ക്ഷീണവും അലസതയും കൂടാനുള്ള സാധ്യതയുണ്ട്
നന്നായി ക്ഷീണം തോന്നുകയാണെങ്കില്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുക്കുക. നടത്തമോ, സുഹൃത്തുക്കളോട് സംസാരിക്കുകയോ മറ്റും ചെയ്ത് ജോലിയിലേര്‍പ്പെടുന്നത് നന്നായിരിക്കും. അലസത മാറ്റാനും ഇത് സഹായകമാണ്