പുതിയ ഭാഷ പഠിക്കാം, ചില എളുപ്പവഴികള്‍

വെബ് ഡെസ്ക്

പുതിയ ഭാഷ പഠിക്കാന്‍ പലര്‍ക്കും താല്‍പര്യമുണ്ടാകും. പഠിക്കാന്‍ സാധിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ പഠിക്കാന്‍ തയ്യാറാകാത്തവരുമുണ്ട്. പുതിയ ഭാഷ പഠിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം

ദിവസവും ഭാഷ പഠിക്കാന്‍ ശ്രമിക്കുക. ഏത് ഭാഷയാണോ പഠിക്കേണ്ടത് ആ ഭാഷയിലുള്ള സിനിമകള്‍ കാണാനും, പാട്ടുകള്‍ കേള്‍ക്കാനും ശ്രമിക്കുക

ആ ഭാഷയിലെ പ്രധാന വാക്കുകള്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ചും നിത്യ ജീവിതത്തില്‍ ഉപയോഗിക്കാവുന്ന വാക്കുകള്‍ പഠിക്കുക. അതിലൂടെ ആ വാക്കുകള്‍ എളുപ്പത്തില്‍ ഓര്‍മയില്‍ നില്‍ക്കും

ഭാഷ പഠിക്കാന്‍ നിരവധി ആപ്പുകള്‍ ലഭ്യമാണ്. ഡ്യുഓലിങ്‌കോ, ബബ്ബെള്‍, റോസെറ്റ സ്‌റ്റോണ്‍ പോലുള്ള ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. ഇതിലൂടെ രസകരമായി പുതിയ ഭാഷകള്‍ പഠിക്കാം

മനസില്‍ വായിക്കാതെ ഉച്ചത്തില്‍ വായിച്ച് ശീലിക്കുക. പഠിക്കുന്ന ഭാഷയില്‍ ഉച്ചത്തില്‍ സംസാരിക്കാനും ശ്രമിക്കണം. അതിലൂടെ ഉച്ചാരണ ശേഷി വര്‍ധിക്കും

ഭാഷാ ഗ്രൂപ്പുകളില്‍ പങ്കാളികളാകാന്‍ ശ്രമിക്കുക. അതിലൂടെ പുതിയ ഭാഷ പഠിക്കുന്നവരെ കണ്ടെത്താന്‍ സാധിക്കും. അറിയാത്ത ഭാഷ ആത്മവിശ്വാസത്തോടെ പരസ്പരം സംസാരിക്കാന്‍ അവസരം കിട്ടുകയും ചെയ്യും

വ്യക്തമായ ലക്ഷ്യങ്ങളോടെ ഭാഷ പഠിക്കണം. ഒരു ദിവസം എത്ര പുതിയ വാക്കുകള്‍ പഠിക്കുമെന്ന് ലക്ഷ്യം വെക്കണം. പഠിക്കുന്ന പുതിയ വാക്കുകള്‍ ഒരു പുസ്തകത്തിലെഴുതി വെക്കാനും ശ്രമിക്കണം. അതിനായി ഒരു പുസ്തകം മാറ്റിവെക്കുന്നത് നന്നായിരിക്കും

പഠിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷയില്‍ ചിന്തിക്കാന്‍ ശ്രമിക്കുക. ഇത് വിവര്‍ത്തന തടസ്സത്തെ മറികടക്കാന്‍ സഹായിക്കുന്നു. ഭാഷ മനസില്‍ ഉറച്ച് നില്‍ക്കാനും ഇത് സഹായിക്കുന്നു

പുതിയ വാക്കുകള്‍ ഓര്‍മിക്കാന്‍ മെമ്മറി ടെക്‌നിക്കുകള്‍ സഹായിക്കുന്നു. സങ്കീര്‍ണമായ പദങ്ങള്‍ ഉപയോഗിക്കാന്‍ ഇവ നല്ലതാണ്

ഭാഷാ പഠനം പെട്ടെന്ന് നടക്കുന്ന ഒരു പ്രവര്‍ത്തിയല്ല. പഠിക്കുന്നതിനിടയില്‍ പല വെല്ലുവിളികളുണ്ടാകും. ചില ഭാഷകള്‍ നാം വിചാരിച്ച വേഗത്തില്‍ പഠിച്ചെടുക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ക്ഷമയോട് കൂടി ഭാഷാ പഠനത്തെ സമീപിക്കണം