ഉറക്കത്തിന് മുൻപ് ഫോൺ ഉപയോഗം കുറയ്ക്കാം; ചില ടിപ്പുകൾ ഇതാ

വെബ് ഡെസ്ക്

നിരന്തരമായി ഫോൺ ഉപയോഗിക്കുന്നവരാണ് എല്ലാവരും തന്നെ. ഉറങ്ങാൻ കിടക്കുമ്പോഴും മിക്കവാറും പേർ മണിക്കൂറുകളോളം ഫോണിൽ ചിലവഴിക്കാറുണ്ട്.

എന്നാൽ ഇത് നമ്മുടെ ഉറക്കത്തെ തടസപ്പെടുത്തുന്ന ഒരു പ്രവൃത്തി. അതിനാൽ ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ പരമാവധി നമ്മൾ ഫോൺ മാറ്റി വെക്കാൻ ശ്രദ്ധിക്കണം.

നല്ല ഉറക്കം കിട്ടാനും, ഉറക്ക സമയത്തെ ഫോൺ ഉപയോഗം കുറക്കാനും ഈ അഞ്ച് ടിപ്പുകൾ പരീക്ഷിക്കൂ

ജേർണലുകൾ എഴുതാം

നമ്മുടെ ദിവസത്തെക്കുറിച്ച് ഓർത്ത് കൊണ്ട്, പ്രിയപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങൾ കുറിച്ച് വെക്കാം. ഉറങ്ങുന്നതിന് മുൻപ് മനസിനെ പോസിറ്റീവ് ആക്കാനും ഇത് സഹായിക്കും

മെഡിറ്റേഷൻ

നിങ്ങളുടെ മനസിനെ സ്വസ്ഥമാക്കാനും ശാന്തമാക്കാനുമുള്ള മികച്ച മാർഗമാണ് മെഡിറ്റേഷൻ. ഇത് വിശ്രമവും നൽകുകയും നല്ല ഉറക്കം ഉണ്ടാക്കാൻ സഹായിക്കുകയും ചെയുന്നു.

വായന

പുസ്തകം വായിക്കുന്നത് പേശികളെ വിശ്രമിക്കാൻ അനുവദിക്കുന്നതിനാൽ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സമ്മർദ്ദം കുറക്കാനും വായന നല്ല വഴിയാണ്.

ചൂടുള്ള വെള്ളം കൊണ്ട് കുളിക്കാം

ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികളെ ശമിപ്പിക്കാനും വിശ്രമിക്കാനും സഹായിക്കുന്നു. മനസിനെ ശാന്തമാക്കാനും ഉറക്കം വർധിപ്പിക്കാനും ഇത് ഗുണം ചെയ്യും.

സ്വയം പരിചരിക്കുക

ഒരു ദിവസം അവസാനിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് സ്വയം പരിചരണം. മുഖവും ശരീരവും വൃത്തിയാക്കുകയും, ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.