ജോലിയില്‍ ആത്മവിശ്വാസം കുറവാണോ?

വെബ് ഡെസ്ക്

ദിവസത്തിന്റെ ഭൂരിഭാഗവും നമ്മള്‍ ചെലവഴിക്കുന്നത് ജോലി സ്ഥലത്തായിരിക്കും. അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാൽ ജീവിതത്തിൽ പോസിറ്റീവായിരിക്കാനാകും

ആത്മവിശ്വാസമുള്ള ഒരു വ്യക്തിക്കാണ് ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുക. പ്രൊഫഷണല്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും ജോലിയില്‍ മികവ് തെളിയിക്കാനും ചില ടിപ്പുകൾ നോക്കാം

ശരീര ഭാഷ

നമ്മുടെ ശരീരഭാവവും ഐ കോണ്‍ടാക്ടും ഹസ്തദാനവുമെല്ലാം നമ്മുടെ പ്രൊഫഷണല്‍ ബന്ധങ്ങളില്‍ പ്രധാനമാണ്. നല്ല ശരീര ഭാഷ ചുറ്റിലുമുള്ള ആളുകളിൽ ആത്മ വിശ്വാസം പകരുന്നതിനൊപ്പം സ്വന്തം ആത്മവിശ്വാസം ഉയര്‍ത്താനും സഹായിക്കും

അവബോധം

ജോലി സ്ഥലത്ത് മികവ് പുലര്‍ത്തുന്നതിനായി ആദ്യം തിരിച്ചറിയേണ്ടത് ശക്തിയും ദൗര്‍ബല്യവുമാണ്. ദൗര്‍ബല്യം മറികടക്കാനും ശക്തി മനസിലാക്കി മെച്ചപ്പെടുത്താനും ശ്രമിക്കണം

സംസാര ശൈലിയും ഭാഷയും

സ്വയം തരംതാഴുന്ന വധത്തിൽ സംസാരിക്കാതെയും നിശബ്ദരാകാതെയുമിരിക്കുക. അനാവശ്യമായി ക്ഷമാപണം നടത്തേണ്ടി വരുന്നത് ആത്മവിശ്വാസം തകർക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് മനസിലാക്കുന്നതിനൊപ്പം സ്വയം ഇകഴ്ത്താതെ മറികടക്കാൻ കൂടി ശ്രദ്ധിക്കുക

പോസറ്റീവ് ആയിരിക്കുക

സംഭാഷണത്തിലും ജീവിത ശൈലിയിലും പോസിറ്റിവിറ്റി നിറയ്ക്കാന്‍ ശ്രമിക്കുക. പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോഴും ആത്മ വിശ്വാസത്തോടെ നേരിടുക. കാലക്രമേണ ഏത് പ്രതിസന്ധികളേയും അതിജീവിക്കാന്‍ ഇത് പ്രാപ്തമാക്കും

തയ്യാറെടുപ്പ്

മീറ്റിങ്ങുകൾക്കും പ്രസന്റേഷനും മുന്‍പ് നല്ല തയ്യാറെടുപ്പ് ഉറപ്പാക്കണം. സംശയം ദുരീകരിച്ച് മാത്രം മുന്നോട്ടുപോകുക

വിമര്‍ശനം

പോസിറ്റീവും നെഗറ്റീവുമായ പ്രതികരണങ്ങള്‍ ഏത് ജോലിയില്‍ നിന്നും ലഭിച്ചേക്കാം. ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ ഈഗോ ആയി സ്വീകരിക്കാതിരിക്കുക. വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കുന്നതിനു പകരം മെച്ചപ്പെടാനുള്ള അവസരമായി കണക്കാക്കുക