ഇമോഷണലായി പ്രതികരിക്കാറുണ്ടോ? മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടത്

വെബ് ഡെസ്ക്

വൈകാരിക ക്ഷേമം മെച്ചപ്പെടുത്തുന്നത് സന്തോഷകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനും വൈകാരിക ആരോഗ്യം പ്രധാനമാണ്.

വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനായി ചില നുറുങ്ങ് വിദ്യകൾ ഇതാ

നിങ്ങൾ ജീവിക്കുന്ന നിമിഷത്തിൽ സന്നിഹിതരായിരിക്കുക. കുറച്ച് നിമിഷങ്ങൾ നിങ്ങളുടെ ചുറ്റുപാടുകൾ ശ്രദ്ധിക്കുക. നിങ്ങളുടെ ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് വൈകാരിക ആരോഗ്യത്തിന് പ്രധാനമാണ്. ഫോണിലൂടെയോ നേരിട്ടോ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ സമയം കണ്ടെത്തുക.

പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറക്കുകയും ചെയ്യും.

നടത്തം, നൃത്തം, യോഗ എന്നിങ്ങനെ ദിവസം അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.

നിങ്ങളുടെ വികാരങ്ങൾ അടിച്ചമർത്താതിരിക്കുക. നിങ്ങൾ ഏറ്റവും വിശ്വസിക്കുന്ന ഒരാളോട് കാര്യങ്ങൾ തുറന്ന് സംസാരിക്കാം. അവ ഡയറികളിൽ എഴുതി സൂക്ഷിക്കാം. അല്ലെങ്കിൽ സർഗാത്മക പ്രവർത്തനങ്ങളിലൂടെയോ മറ്റോ ആരോഗ്യകരമായി നിങ്ങളുടെ വികാരങ്ങളെ പുറന്തള്ളാനുള്ള വഴി കണ്ടെത്തുക.

കൈവരിക്കാവുന്ന ലക്ഷ്യങ്ങൾ സജീകരിക്കുക. അമിതഭാരം ഒഴിവാക്കാൻ വലിയ ലക്ഷ്യങ്ങളെ ചെറുതും കൈകാര്യം ചെയ്യാവുന്നതുമായ ജോലികളാക്കി മാറ്റുക. ഇത് നിങ്ങൾ എന്തിലേക്കാണ് യാത്ര ചെയ്യുന്നതെന്ന ബോധം ഉണ്ടാക്കുന്നു.

നിങ്ങൾക്ക് കൃതഞ്ജതയുള്ള കാര്യങ്ങൾ ഓർക്കാൻ ദിവസവും കുറച്ച് നിമിഷങ്ങൾ ചിലവഴിക്കുക. ഒരു ജേർണൽ സൂക്ഷിച്ച് അതിൽ നിങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് എഴുതാം. ഇത് ജീവിതത്തിന്റെ പോസിറ്റീവ് വശങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ നിങ്ങളെ സഹായിക്കും.

യാത്രകൾ നടത്തുക. നിങ്ങളുടെ വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് നല്ലൊരു വഴിയാണ്. യാത്രകൾ മാനസികാവസ്ഥ പോസിറ്റീവ് ആക്കാനും സന്തോഷം കണ്ടെത്താനും നിങ്ങളെ സഹായിക്കുന്നു.