കുട്ടികൾക്ക് വളരാൻ പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിക്കാം; ഇവ പിന്തുടരൂ

വെബ് ഡെസ്ക്

കുട്ടികളുടെ വൈകാരികവും മനസികവുമായ വികാസത്തിന് പോസിറ്റീവ് ആയ അന്തരീക്ഷം അനിവാര്യമാണ്. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നത് കുട്ടികളിൽ സന്തോഷവും ആത്മവിശ്വാസവും ക്ഷേമവും വളർത്താൻ സഹായിക്കുന്നു. അതിനുള്ള ചില ടിപ്പുകൾ ഇതാ

കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തണം. അവർക്കും എല്ലാ കാര്യങ്ങളും ഭയമില്ലാതെ തുറന്ന് സംസാരിക്കാൻ സാധിക്കുന്ന ഇടകമാകണം വീട്

കുട്ടികൾ പലപ്പോഴും മുതിർന്നവരുടെ പെരുമാറ്റത്തെ പകർത്താറുണ്ട്. അതിനാൽ ദയ, ക്ഷമ, പരിഗണന, ബഹുമാനം തുടങ്ങിയ വികാരങ്ങൾ മാതാപിതാക്കൾ സ്വയം പ്രകടിപ്പിക്കുക

അതിരുകൾ നിർണ്ണയിക്കാൻ കുട്ടികളെ പഠിപ്പിക്കുക. പ്രായത്തിന് അനുയോജ്യമായ നിയമങ്ങളും പ്രതീക്ഷകളും സ്ഥാപിക്കുക. അവ ഉചിതമാണെന്ന് കൂടി ഉറപ്പിക്കുക.

കുട്ടിയുടെ നേട്ടങ്ങളെ മാത്രമല്ല, പരാജയം സംഭവിക്കുമ്പോൾ പോലും അവരുടെ പ്രയത്നത്തേയും അഭിനന്ദിക്കുക. ശ്രമങ്ങൾ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുക

വൈകാരിക പിന്തുണ നൽകുക. നിരാശയോ സങ്കടമോ ഉള്ള വിഷമകരമായ വികാരങ്ങളിലൂടെ കടന്നുപോകുമ്പോൾ കുട്ടിക്ക് ആവശ്യമായ വൈകാരിക പിന്തുണ നൽകുക

വീട് കുട്ടികളുടെ സുരക്ഷിത ഇടമാക്കി മാറ്റുക. സന്തുലിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുക. പഠിക്കാനും കളിക്കാനും വിശ്രമിക്കാനും പറ്റിയ സ്ഥലമായി വീടിനെ മാറ്റുക

കുട്ടികളെ പോസിറ്റീവ് ആയി നിർത്താൻ സഹായിക്കുക. അവരുടെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും വർധിപ്പിക്കാൻ സഹായിക്കുക