കേക്ക് കരിഞ്ഞുപോയോ? പരിഹാരമുണ്ട്

വെബ് ഡെസ്ക്

കേക്ക് ഉണ്ടാക്കുമ്പോൾ എപ്പോഴെങ്കിലും കരിഞ്ഞുപോയിട്ടുണ്ടോ? പലർക്കും ആ അനുഭവം ഉണ്ടായിട്ടുണ്ടാകാം. എന്നാൽ ബേക്കിങ്ങിൽ സംഭവിക്കുന്ന ഇത്തരം പാളിച്ചകൾക്കുമുണ്ട് പരിഹാരം

മുകളിലോ താഴെയോ വശങ്ങളിലോ കരിഞ്ഞുപോയ ഭാഗങ്ങൾ മാത്രം ഒരു കത്തി ഉപയോഗിച്ച് മുറിച്ച് മാറ്റുക എന്നതാണ് ഏറ്റവും എളുപ്പ മാർ‍​ഗം

കേക്ക് കരിഞ്ഞുപോകുമ്പോൾ അതിലുള്ള സ്വാഭാവിക ഈർപ്പവും നഷ്ടമാകും. അതിനാൽ കേക്ക് ചൂടോടെ ഇരിക്കുമ്പോൾ തന്നെ മുറിച്ചുമാറ്റിയ ഭാ​ഗങ്ങളിൽ പഞ്ചസാര സിറപ്പോ വെണ്ണയോ പുരട്ടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും

എന്നിട്ടും കേക്ക് കരിഞ്ഞതായി തോന്നുന്നെങ്കിൽ കുറച്ച് ഫ്രോസ്റ്റിങ് ഉപയോ​ഗിക്കാം. മുഴുവനായും മുറിച്ചു മാറ്റുന്നതിന് പകരം ബട്ടർക്രീം, വിപ്പിങ് ക്രീം അല്ലെങ്കിൽ ഗനാഷ് എന്നിവ ഉപയോഗിക്കാം

കരിഞ്ഞുപോയ കേക്കിൽ നിന്ന് രുചികരമായ കേക്ക് ഉണ്ടാക്കുക എന്നതാണ് മറ്റൊരു മാർഗം. കരിഞ്ഞ ഭാഗങ്ങളെല്ലാം മുറിച്ച് ബാക്കിയുള്ള കേക്ക് ഒരു പാത്രത്തിലേക്ക് മാറ്റാം

ഇത് നന്നായി പൊടിച്ച് കുറച്ച് ഫ്രോസ്റ്റിങ് ചേർത്ത് ഇളക്കാം. ശേഷം ചെറിയ ഉരുളകളാക്കി ഓരോന്നിലും പോപ്‌സിക്കിൾ സ്റ്റിക്കുകൾ ഒട്ടിക്കാം

ഒരു ചോക്ലേറ്റ് ഗ്ലേസിൽ മുക്കിവച്ചാൽ രുചികരമായ കേക്ക് പോപ്പ്സ് തയ്യാർ

ചെറുതായി കരിഞ്ഞ കേക്ക് ചായയ്ക്കോ കാപ്പിക്കോ ഒപ്പം കഴിക്കാം. അങ്ങനെയാണെങ്കിൽ കരിഞ്ഞ രുചി വല്ലാതെ അനുഭവപ്പെടില്ല