വെബ് ഡെസ്ക്
മിക്ക വീടുകളിലും സാധാരണ കണ്ടുവരുന്ന ഒന്നാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍. ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും ഇന്‍ഡോര്‍ പ്ലാന്റുകള്‍ വളര്‍ത്താന്‍ കഴിയാറില്ല. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇവയെ പരിപാലിക്കണമെന്ന് അറിയാത്തതാണ്.
ഇന്‍ഡോര്‍ പ്ലാന്റിന്റെ വളര്‍ച്ചയ്ക്ക് കാര്യമായ പരിചരണം ആവശ്യമാണ്. അത് എന്തൊക്കെയാണെന്ന് അറിയാം
ആവശ്യത്ത് സൂര്യപ്രകാശം വേണം
വീടിനുള്ളില്‍ വളര്‍ത്തുന്നതിനാല്‍ ഇവയ്ക്ക് പ്രകാശം ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. അത് ലഭിക്കും വിധം പ്ലാന്റുകള്‍ അറേഞ്ച് ചെയ്യണം
ലൈറ്റ് മീറ്റര്‍
ചെടികള്‍ക്ക് കൃത്യമായി വെളിച്ചം കിട്ടുന്നുണ്ടോ എന്നറിയാന്‍ ഒരു ലൈറ്റ് മീറ്റര്‍ ഉപയോഗിക്കാവുന്നതാണ്. ലൈറ്റ് മീറ്ററുകള്‍ ഇന്ന് വിപണിയില്‍ സുലഭമായി ലഭിക്കും.
വളര്‍ച്ച പരിശോധിക്കുക
ചെടികള്‍ ആരോഗ്യത്തോടെയാണോ വളരുന്നതെന്ന് കൃത്യമായി പരിശോധിക്കണം. അതിന് വേണമെങ്കില്‍ ഒരു പ്ലാന്റ് ജേണല്‍ ഉപയോഗിക്കാം.
കൃത്രിമ പ്രകാശം
സൂര്യപ്രകാശത്തിന്റെ അഭാവം പരിഹരിക്കാന്‍ കൃത്രിമ വെളിച്ചം ഒരുക്കുന്നതും നല്ലതാണ്. എല്‍ഇഡി ബള്‍ബുകള്‍, ഫ്ലൂറസന്‍റ് ബള്‍ബുകള്‍ എന്നിവ ഇതിനായി ഉപയോഗിക്കാം.
ആവശ്യത്തിന് വെള്ളം നല്‍കുക
ചെടികള്‍ക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വീടിനകത്ത് ആയതിനാല്‍ വെള്ളം സ്‌പ്രേ ചെയ്യുന്നതാവും ഉചിതം. ചെടികളുടെ ഇലകളില്‍ തവിട്ട് നിറം കാണുകയാണെങ്കില്‍ അതിനര്‍ഥം ജലാംശം കുറവാണ് എന്നതാണ്.
വളങ്ങള്‍ ഉപയോഗിക്കാം
ഇന്‍ഡോര്‍ പ്ലാന്‍റ്സ് ആണെങ്കിലും വളര്‍ച്ചയ്ക്ക് വളങ്ങള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇടയ്ക്ക് ചെടിയുടെ ശാഖകള്‍ മുറിച്ച് മാറ്റുന്നതും ചെടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.