വെബ് ഡെസ്ക്
നമ്മുടെ മാനസികാരോഗ്യം തകരാറിലാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ജോലി സ്ഥലത്തെ സമർദ്ദങ്ങളാണ്. സഹപ്രവർത്തകരുടെ മാനസിക പീഡനങ്ങളും നമ്മളെ വളരെ മോശമായി ബാധിച്ചേക്കും.
അതിനാൽ ജോലി സ്ഥലത്തെ പ്രശ്നങ്ങളിൽ നിന്ന് മാനസികാരോഗ്യം സംരക്ഷിക്കാനായി ചില വഴികൾ ഇതാ
നിങ്ങൾക്ക് ആത്മവിശ്വാസമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്ന കാര്യങ്ങൾ ഏറ്റെടുക്കുക. എപ്പോഴും സ്വയം മെച്ചപ്പെടാൻ ശ്രമിക്കുക.
മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യരുത്. പകരം സ്വയം ഒരു ലക്ഷ്യം സെറ്റ് ചെയ്ത് നിങ്ങൾ അതിലേക്ക് എത്ര ദൂരം സഞ്ചരിക്കുന്നു എന്ന് വിലയിരുത്തൽ നടത്തുക.
ബ്രേക്ക് എടുക്കുക. ഇത് സമ്മർദവും ഉത്കണ്ഠയും കുറക്കാൻ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും
വലിയ തോതിൽ ജോലി ഭാരം തോന്നുന്നുവെങ്കിൽ സഹായം തേടുക. ചെയ്യുന്ന ജോലിയുടെ നിലവാരം മെച്ചപ്പെടുത്താൻ ഇപ്രകാരം സാധിക്കും.
നിങ്ങൾ ജോലി ചെയ്യുന്ന അന്തരീക്ഷം പോസിറ്റീവ് ആക്കാൻ ഇപ്പോഴും ശാന്തമായും സന്തോഷമായും ഇരിക്കുക. സഹപ്രവർത്തകരോട് ചിരിച്ച് സംസാരിക്കുക. നല്ല സൗഹൃദങ്ങൾ കണ്ടെത്തുക
ജോലിയിൽ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന് കാരണക്കാരാകുന്നവരോട് അതേക്കുറിച്ച് സംസാരിക്കുക. സഹപ്രവർത്തകരോടും മുതിർന്ന ഉദ്യോഗസ്ഥരോടും അസുഖകരമായ സാഹചര്യങ്ങളെ ക്കുറിച്ച് സംസാരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്യുക.
മറ്റുള്ളവരെ സഹായിക്കുക. അത് നല്ല ബന്ധങ്ങൾ വളർത്തുകയും നിങ്ങളെ സ്വയം വളരാൻ അനുവദിക്കുകയും ചെയ്യും.